പെസഹാ വ്യാഴാഴ്ച 12 തടവുകാരുടെ പാദങ്ങൾ കഴുകി മാർപാപ്പ

പെസഹാ വ്യാഴാഴ്ച, ഫ്രാൻസിസ് മാർപാപ്പ റോമിനു പുറത്തുള്ള ജയിലിൽ വിശുദ്ധ കുർബാന അർപ്പിച്ച് അവിടെ 12 തടവുകാരുടെ പാദങ്ങൾ കഴുകി. റോമിൽ നിന്ന് 50 മൈൽ വടക്കുപടിഞ്ഞാറുള്ള തുറമുഖ പട്ടണമായ സിവിറ്റവേച്ചിയയിലെ ജയിലിലായിരുന്നു മാർപാപ്പയുടെ കാലുകഴുകൽ ശുശ്രൂഷ. സിവിറ്റവേച്ചിയ ജയിലിൽ ഏകദേശം 500 തടവുകാരുണ്ട്.

വൈകുന്നേരം നാലു മണിയോടെയാണ് അദ്ദേഹം ജയിലിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യോഹന്നാൻ 13: 1-15 ഭാഗം വായിച്ച് മാർപ്പാപ്പ ജയിൽ ചാപ്പലിൽ പ്രസംഗിച്ചതായി ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു. എല്ലാം ക്ഷമിച്ചുകൊണ്ട് അവസാനം വരെ തന്നെ ഒറ്റിക്കൊടുക്കുന്നവനെ കാത്തിരിക്കുന്ന യേശു അവസാനം അവരെ അവനെ വിളിക്കുന്നത് ‘സുഹൃത്ത്’ എന്നു മാത്രമാണെന്ന് മാർപ്പാപ്പ പറഞ്ഞു.

വചനപ്രഘോഷണത്തിനു ശേഷമായിരുന്നു മാർപാപ്പ കാലുകഴുകൾ ശുശ്രൂഷ നടത്തിയത്. വ്യത്യസ്‌ത പ്രായത്തിലും രാജ്യങ്ങളിലുമുള്ള പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെയുള്ളവർ അവരിൽ ഉൾപ്പെട്ടിരുന്നുവെന്ന് ഹോളി സീ പ്രസ് ഓഫീസ് കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.