ഫെബ്രുവരിയിൽ കോംഗോ, സുഡാൻ അപ്പസ്തോലിക യാത്രകൾ നടത്താൻ പദ്ധതിയിടുന്നതായി മാർപാപ്പ

കാൽമുട്ട് വേദനയെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ റദ്ദാക്കിയ കോംഗോ, സുഡാൻ സന്ദർശനം 2023 ഫെബ്രുവരിയിലേക്ക് നടത്താൻ പദ്ധതിയിടുന്നതായി ഫ്രാൻസിസ് പാപ്പാ. 2022 നവംബർ 1- ന് ആഫ്രിക്കൻ വിദ്യാർത്ഥികളുമായി സംപ്രേക്ഷണം ചെയ്ത ഓൺലൈൻ കോൺഫറൻസിലാണ് പാപ്പാ ഇക്കാര്യം ഓർമ്മിപ്പിച്ചത്.

ലാറ്റിനമേരിക്കക്കായുള്ള പൊന്തിഫിക്കൽ കമ്മീഷനുമായി സഹകരിച്ച് പാൻ-ആഫ്രിക്കൻ നെറ്റ്‌വർക്ക് ഫോർ തിയോളജി ആൻഡ് കാത്തലിക് പാസ്റ്ററൽ കെയർ സംഘടിപ്പിച്ച ആഫ്രിക്കൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുമായുള്ള ഓൺലൈൻ സിനഡൽ മീറ്റിംഗിൽ പങ്കെടുക്കുകയായിരുന്നു പാപ്പ. ചർച്ചക്കിടെ, ഡിആർസി-യിലെ ഒരു വിദ്യാർത്ഥി, കോംഗോയിലെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കവെ, കഴിഞ്ഞ ജൂലൈയിലെ യാത്ര റദ്ദാക്കിയതിൽ സങ്കടം പ്രകടിപ്പിച്ച്, തന്റെ രാജ്യത്തേക്ക് വരാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് പാപ്പായോട് ചോദിച്ചു.

“അന്ന് എന്റെ ഡോക്ടർ എന്നെ വിലക്കിയതിനാൽ എന്റെ യാത്ര റദ്ദാക്കേണ്ടി വന്നു എന്നത് സത്യമാണ്. എന്നാൽ, ഇപ്പോൾ എനിക്ക് നടക്കാൻ കഴിയും. എല്ലാം നന്നായി പോകുന്നെങ്കിൽ, എല്ലാം ശരിയാണെങ്കിൽ ഫെബ്രുവരി ആദ്യം എനിക്ക് നിങ്ങളെ വന്ന് കാണാനും ദക്ഷിണ സുഡാനിലേക്ക് പോകാനും കഴിഞ്ഞേക്കും” – പാപ്പാ മറുപടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.