
കോർസിക്കയിലേക്കുള്ള സന്ദർശനം പൂർത്തിയായതോടെ 2024 ലെ അവസാനത്തെ അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് പാപ്പ റോമിൽ മടങ്ങിയെത്തി. പാപ്പയുടെ 47-ാമത് അപ്പോസ്തോലിക യാത്രയുടെ പ്രധാനം ലക്ഷ്യം ‘മെഡിറ്ററേനിയനിലെ ജനകീയഭക്തി’ എന്ന കോൺഫറൻസിന്റെ സമാപനചടങ്ങിൽ പങ്കെടുക്കുക എന്നതായിരുന്നു.
ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള ബിഷപ്പുമാരും വിവിധ ബ്രദർഹുഡ്സിലെ അംഗങ്ങളും ഈ കോൺഗ്രസിൽ പങ്കെടുത്തു. സമാപനച്ചടങ്ങിൽ, വിശ്വാസം ഒരു സ്വകാര്യ കാര്യമല്ലെന്ന് ആവർത്തിച്ച ഫ്രാൻസിസ് പാപ്പ, ജനകീയഭക്തി ക്രിസ്ത്യാനികളുടെ ‘സൃഷ്ടിപരമായ പൗരത്വത്തെ’ പരിപോഷിപ്പിക്കുമെന്ന് വെളിപ്പെടുത്തി.