പെറൂവിയൻ വിദേശകാര്യ മന്ത്രിയെ വത്തിക്കാനിൽ സ്വീകരിച്ച് മാർപാപ്പ

ഒക്ടോബർ 17-ന് പെറുവിലെ വിദേശകാര്യ മന്ത്രി, സെസാർ ലാൻഡ അറോയോ വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. പെറുവും വിശുദ്ധ സിംഹാസനവും തമ്മിലുള്ള ബന്ധം, ജനാധിപത്യ ഭരണത്തിന്റെ പ്രാധാന്യം, സുസ്ഥിര വികസനം, ഏറ്റവും ആവശ്യമുള്ളവരെ ശ്രദ്ധിക്കുന്നതിലെ സാമൂഹിക വിടവുകൾ അവസാനിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

പെറൂവിയൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയും ഈ യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഈ സന്ദർശനത്തിനു ശേഷം, നിലവിൽ വത്തിക്കാൻ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന മൂന്ന് കൊളംബിയൻ പെറൂവിയൻ മമ്മികളെ തിരിച്ചയക്കും. പെറുവിലേക്ക് തിരിച്ചുനൽകുന്ന ഈ മമ്മികളുടെ അവശിഷ്ടങ്ങൾ 1925-ലെ യൂണിവേഴ്സൽ എക്സിബിഷനു വേണ്ടി സംഭാവന ചെയ്തതും പിന്നീട് മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരുന്നതും ആയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് അല്ലെങ്കിൽ ചിലി പോലുള്ള രാജ്യങ്ങളിൽ വിതരണം ചെയ്ത പുരാവസ്തുക്കൾ രാജ്യം വീണ്ടെടുക്കുന്നുണ്ടെന്ന് പെറൂവിയൻ മന്ത്രി മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിൽ വിശദീകരിച്ചു.

പരിശുദ്ധ പിതാവുമായുള്ള സ്വകാര്യ കൂടിക്കാഴ്ചക്കും പരമ്പരാഗത സമ്മാനങ്ങൾ കൈമാറ്റത്തിനും ശേഷം മന്ത്രി, ഹോളി സീയുടെ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, സംസ്ഥാനങ്ങളുമായുള്ള ബന്ധം സെക്രട്ടറി ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.