മാർ പീറ്റർ കൊച്ചുപുരക്കലിന്റെ സ്ഥാനാരോഹണവും മാർ ജേക്കബ് മനത്തോടത്തിന് യാത്രയയപ്പും നാളെ

പാലക്കാട് രൂപതയുടെ തൃതീയ മെത്രാനായി നിയമിതനായ മാർ പീറ്റർ കൊച്ചുപുരക്കലിന്റെ സ്ഥാനാരോഹണവും, വിരമിക്കുന്ന രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്തിന്റെ യാത്രയയപ്പും നാളെ (ഏപ്രിൽ 23) നടക്കും. 2020 ജനുവരി 15 – നാണ് രൂപതയുടെ സഹായമെത്രാനായി മാർ പീറ്റർ കൊച്ചുപുരക്കൽ നിയമിതനായത്.

രണ്ടു വർഷങ്ങൾക്ക് ശേഷം 2022 ജനുവരി 15 – ന് സീറോ മലബാർ മെത്രാൻ സിനഡ് മാർ പീറ്റർ കൊച്ചുപുരക്കലിനെ പാലക്കാട് രൂപതാധ്യക്ഷനായി നിയമിച്ചു. സെന്റ് റാഫേൽസ് കത്തീഡ്രൽ അങ്കണത്തിൽ നാളെ രാവിലെ ഒൻപതിന് വിശിഷ്‌ടാതിഥികളെ സ്വീകരിക്കും. പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ 9.30 – ന് ആരംഭിക്കുന്ന സ്ഥാനാരോഹണ ചടങ്ങുകൾക്ക് സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികനാകും. തൃശൂർ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ജേക്കബ് മനത്തോടത്ത് എന്നിവർ സഹകാർമ്മികരാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.