ബനഡിക്ട് മാര്‍പാപ്പ കുട്ടിക്കാലത്ത് ഉണ്ണീശോയ്ക്ക് എഴുതിയ കത്ത്

തന്റെ ഏഴാം വയസ്സില്‍ ബെനഡിക്ട് മാര്‍പാപ്പ ഉണ്ണിയേശുവിന് എഴുതിയ കത്ത് ക്രിസ്തുമസ് കാലത്ത് വീണ്ടും ശ്രദ്ധേയമാവുകയാണ്. റേഗൻസ്ബുർഗ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്ന സമയത്ത് ബെനഡിക്ട് പാപ്പ താമസിച്ചിരുന്ന വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് പ്രസ്തുത കത്ത് കണ്ടുകിട്ടിയത്.

ഏഴു വയസ്സുകാരന്‍ ജോസഫ് റാറ്റ്‌സിംഗറിന്റെ കത്തില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്:

“പ്രിയപ്പെട്ട ഉണ്ണീശോ, ഉടന്‍ തന്നെ ഭൂമിയിലേയ്ക്കു വരണം. നീ കുട്ടികള്‍ക്ക് ആനന്ദം കൊണ്ടുവരും. നീ വരുമ്പോള്‍ എനിക്കും ആനന്ദം കൊണ്ടുവരണം. ഒരു കുര്‍ബാന പുസ്തകവും, കുര്‍ബാനയ്ക്ക് അച്ചന്മാര്‍ ഇടുന്ന പച്ച കുപ്പായവും, ഈശോയുടെ ഹൃദയവും വേണമെന്ന ആഗ്രഹമുണ്ട്. ഞാൻ എപ്പോഴും നല്ല കുട്ടിയായിരിക്കും. ജോസഫ് റാറ്റ്‌സിംഗറിന്റെ ആശംസകള്‍ നേരുന്നു.”

എത്ര മനോഹരമായ കത്താണല്ലേ. ഇതുപോലെ ഉണ്ണീശോയുടെ ഹൃദയം സമ്മാനമായി തരണമേയെന്ന് ഈ ക്രിസ്തുമസ് കാലത്ത് നമുക്കും പ്രാര്‍ത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.