ദൈവവചനത്തിന്റെ ഞായർ: അത്മായരും അൾത്താര ശുശ്രൂഷയിലേക്ക്

വിശുദ്ധ ഗ്രന്ഥവായനകൾക്കും അൾത്താര ശുശ്രൂഷക്കുമുള്ള സഭാപരമായ ഔദ്യോഗിക അനുമതി അത്മായരായ സ്ത്രീകൾക്കും പുരുഷന്മാർക്കും നൽകാനൊരുങ്ങി ഫ്രാൻസിസ് പാപ്പാ. 2022 ജനുവരി 23 -ന് ആഘോഷിക്കപ്പെടാൻ പോകുന്ന മൂന്നാമത് ദൈവവചനത്തിന്റെ ഞായറാഴ്ചയാണ് പാപ്പാ ഈ അനുമതി നൽകുന്നത്.

ദൈവവചനത്തിന്റെ ഞായറാഴ്ചയുടെ ആഘോഷം 2022 ജനുവരി 23 -ന് വത്തിക്കാനിലെ വി. പത്രോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽ വച്ച് രാവിലെ 9.30 -ന് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. അന്നത്തെ വിശുദ്ധ ബലി മദ്ധ്യേ, ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട അത്മായരായ സ്ത്രീപുരുഷന്മാർക്ക് വിശുദ്ധ ഗ്രന്ഥവായനകൾക്കും അൾത്താര ശുശ്രൂഷക്കുമുള്ള പട്ടങ്ങൾ നൽകും.

വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള അറിവും പഠനവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അന്നേ ദിവസം വിശുദ്ധ ബലിയിൽ സംബന്ധിക്കുന്നവർക്ക് വി. ലൂക്കായുടെ സുവിശേഷത്തിന്റെ നാല്, അഞ്ച് അധ്യായങ്ങളെക്കുറിച്ച് സഭാപിതാക്കന്മാരുടെ വിചിന്തനങ്ങൾ അടങ്ങിയ ഒരു പുസ്തകവും പാപ്പാ നൽകും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തപ്പെടുന്ന ഈ ചടങ്ങുകളിൽ രണ്ടായിരം ആളുകൾക്കേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.