അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും ഉൾക്കൊള്ളിക്കുന്ന പദ്ധതികൾ വിഭാവനം ചെയ്യാൻ ആഹ്വാനം ചെയ്ത് പാപ്പാ

കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും കേന്ദ്രീകരിക്കുന്ന ഒരു ഭാവി സൃഷ്ടിക്കുന്നതിനുള്ള ആഗോള പ്രതിബദ്ധത നവീകരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും 108-ാമത് ആഗോള ദിനം സഭ ആഘോഷിച്ച അവസരത്തിൽ, ഞായറാഴ്ച നൽകിയ സന്ദേശത്തിൽ ആണ് പാപ്പാ ഈ കാര്യം ആവശ്യപ്പെട്ടത്.

‘കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ആഗോള ദിനത്തിൽ കുടിയേറ്റക്കാർ, അഭയാർത്ഥികൾ, കുടിയിറക്കപ്പെട്ടവർ, മനുഷ്യകടത്തിന് ഇരകളായവർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുകയും നല്ല ഭാവി കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധത നമുക്ക് പുതുക്കാം. അവരോടൊപ്പം ചേർന്ന് ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിന് ശ്രമിക്കാം.’ പാപ്പാ തന്റെ ട്വിറ്റര്‍ സന്ദേശത്തിൽ വെളിപ്പെടുത്തി.

“കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും നാടുകടത്തപ്പെട്ടവർക്കും മനുഷ്യക്കടത്തിന് ഇരയായവർക്കും സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ കഴിയുന്ന ഭാവി രൂപപ്പെടുത്തണം. കാരണം ദൈവരാജ്യം അവരെ ചേർത്തു നിർത്തുന്നതിലൂടെ സംജാതമാവുകയാണ്.” പാപ്പാ ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.