ലെയോ പതിനാലാമൻ പാപ്പയുടെ ചിത്രമുള്ള സ്റ്റാമ്പുകൾ ആദ്യം വാങ്ങിയവർ

റോമിലേക്ക് യാത്ര ചെയ്യുന്ന തീർഥാടകർക്ക് ഒരു ശീലമുണ്ട്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ സ്ഥിതിചെയ്യുന്ന വത്തിക്കാൻ പോസ്റ്റ് ഓഫീസിൽ അതായത് പരിശുദ്ധ സിംഹാസനത്തിന്റെ സ്വന്തം പോസ്റ്റ് ഓഫീസിൽ നിന്നും മാർപാപ്പയുടെ മുഖചിത്രമുള്ള സ്റ്റാമ്പ് വച്ച് ഒരു കത്തയയ്ക്കുക. 2025 മെയ് 27 റോം നഗരത്തെ സംബന്ധിച്ച് വളരെ പ്രത്യേകതയുള്ള ദിവസമായിരുന്നു. പതിവില്ലാതെ വത്തിക്കാൻ പോസ്റ്റ് ഓഫീസിനു മുൻപിൽ നീണ്ട നിര കാണപ്പെട്ടു. കാരണം ഇന്നലെ രാവിലെ കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായ ലെയോ പതിനാലാമൻ പാപ്പയുടെ ചിത്രമുള്ള സ്റ്റാമ്പുകൾ പുറത്തിറങ്ങി. നിരവധിപേരാണ് ഈ സ്റ്റാമ്പുകൾ സ്വന്തമാക്കാൻ അവിടെ എത്തിച്ചേർന്നത്. അവരുടെ അനുഭവങ്ങളിലൂടെ:

പുതിയ സ്റ്റാമ്പുകൾ ആദ്യം വാങ്ങിയവരിൽ ഒരാളാണ് റോം സന്ദർശിച്ച കനേഡിയൻ സെമിനാരി വിദ്യാർഥിയായ ഹ്യൂഗോ. “കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുതിയ പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ വെളുത്ത പുക കാണാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി. അതൊരു സന്തോഷകരമായ അനുഭവമായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ചിത്രമുള്ള സ്റ്റാമ്പുകൾ എനിക്ക് ലഭിച്ചു” – അദ്ദേഹം പുഞ്ചിരിയോടെ പറയുന്നു.

യൂറോപ്പ് പര്യടനത്തിൽ റോം സന്ദർശിച്ച അമേരിക്കൻ ദമ്പതികളാണ് ബർസയും ടോമും. വീട്ടിലേക്ക് അയയ്ക്കാൻ ചില പോസ്റ്റ്കാർഡുകൾ തിരഞ്ഞെടുക്കുന്നതിനിടയിലാണ് ലെയോ പതിനാലാമൻ മാർപാപ്പയുടെ ഛായാചിത്രമുള്ള സ്റ്റാമ്പുകളിലൊന്ന് ടോം തിരഞ്ഞെടുത്തത്.

ചൈനയിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ പാപ്പയുടെ ചിത്രമുള്ള സ്റ്റാമ്പ് പതിച്ചുകൊണ്ട് പോസ്റ്റ് കാർഡ് അയച്ചത് തന്റെ അമ്മയ്ക്കായിരുന്നു. പോസ്റ്റൽ സർവീസ് കൗണ്ടറിന് പിന്നിലെ ജീവനക്കാരിലൊരാളായ ലോറ പറയുന്നത്, പാപ്പയുടെ ചിത്രമുള്ള സ്റ്റാമ്പുകളിറങ്ങിയതിനു ശേഷം അതിന് ആവശ്യക്കാർ ഏറെ ആണെന്നാണ്.

“പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേന്ന് മുതൽ, സ്റ്റാമ്പുകൾ വാങ്ങാൻ ആഗ്രഹിച്ച് നിരവധി ആളുകൾ എത്തി. പക്ഷേ, വത്തിക്കാന്റെ ഔദ്യോഗിക ഫോട്ടോകൾ ഞങ്ങളുടെ കൈവശം ഇല്ലാതിരുന്നതിനാൽ, അത് അൽപ്പം ബുദ്ധിമുട്ടായിരുന്നു”-  അദ്ദേഹം പറയുന്നു.

“സ്റ്റാമ്പിന്റെ ആധികാരികതയും ചരിത്രപരമായ സന്ദർഭവും സാക്ഷ്യപ്പെടുത്തുന്നതിനാൽ, ഫിലാറ്റലിസ്റ്റുകൾ (സ്റ്റാമ്പ് ശേഖരിക്കുന്നവർ) ഇതിനെ വിലമതിക്കുന്നു. ഇത് ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനത്തിന്റെ തുടക്കത്തിന്റെ ഒരു ഓർമ്മയുടെ സുവനീർ ആണ്”- അദ്ദേഹം വിശദമാക്കി.

ലെയോ പതിനാലാമൻ മാർപാപ്പയുടെ പൊന്തിഫിക്കേറ്റ് ആരംഭിച്ചതിന്റെ സ്മരണയ്ക്കായി വത്തിക്കാൻ തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു. ഇതിൽ പാപ്പയുടെ ചിത്രമുള്ള നാല് സ്റ്റാമ്പുകൾ ഉൾപ്പെടുന്നു. ആദ്യത്തെ രണ്ടെണ്ണം, 1.25 യൂറോയുടേതും അടുത്തത്, 2.45 യൂറോയുടെ ഒരു സ്റ്റാമ്പുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.