കർദ്ദിനാൾ വിർജിലിയോ ഡോ കാർമോ ഡ സിൽവ: ഈസ്റ്റ് തിമോറിലെ ആദ്യത്തെ കർദ്ദിനാൾ

മെയ് 29 – ന് ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാളായി തിരഞ്ഞെടുത്ത കർദ്ദിനാൾ വിർജിലിയോ ഡോ കാർമോ ഡ സിൽവ, ഈസ്റ്റ് തിമോറിൽ നിന്നുള്ള ആദ്യത്തെ കർദ്ദിനാളാണ്. ഈ നിയമനത്തോടെ ഈസ്റ്റ് തിമോറിന് ആദ്യത്തെ കർദ്ദിനാളിനെയാണ് ലഭിച്ചിരിക്കുന്നത്. 54-കാരനായ ഭാവി കർദ്ദിനാൾ ഏഷ്യൻ ദ്വീപ് രാഷ്ട്രമായ ഈസ്റ്റ് തിമോറിലെ പ്രവർത്തനങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തന്റെ രാജ്യത്തെ യഥാർത്ഥ അവസ്ഥയെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സഭയുടെ ഏറ്റവും പ്രധാനപ്പെട്ട മുൻ‌ഗണനകളും വെല്ലുവിളികളും ആയി കാണുന്ന കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. 500 വർഷമായി ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന ഒരു രാജ്യമാണ് ഈസ്റ്റ് തിമോർ. ഈ രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് വെറും 20 വർഷമേ ആയിട്ടുള്ളു. 96% കത്തോലിക്കരുള്ള തെക്കുകിഴക്കൻ ഏഷ്യയിലെ ഈ ചെറിയ രാജ്യമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.