മതസ്വാതന്ത്ര്യത്തിനെതിരായ ‘ആയുധമായി’ കോവിഡ് മഹാമാരിയെ ഉപയോഗിച്ചതായി വിദഗ്ധർ

മതസ്വാതന്ത്ര്യത്തിനായുള്ള മനുഷ്യന്റെ മൗലിക അവകാശത്തെ അടിച്ചമർത്തുവാൻ കോവിഡ് മഹാമാരിയെ ലോകമെമ്പാടുമുള്ള അധികാരികൾ ഉപകരണമാക്കി എന്ന് റിപ്പോർട്ട്. സ്പെയിനിലെ ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് കൺസൈൻസ് (OLRC) തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

റിപ്പോർട്ടിൽ 195 കേസുകൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2019 നെ അപേക്ഷിച്ച് 2020 ൽ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവൃത്തികളിൽ 18.75% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും കോവിഡ് മൂലം ഏർപ്പെടുത്തിയ മതസ്വാതന്ത്ര്യത്തിന് ഗുരുതരമായ ധാരാളം നിയന്ത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പകർച്ചവ്യാധിക്ക് മുൻപും അതിനു ശേഷവും മതസ്വാതന്ത്ര്യത്തിനു നേരെയുള്ള അതിക്രമങ്ങളുടെ കണക്കെടുത്താൽ മഹാമാരിയുടെ കാലഘട്ടത്തിൽ ജനങ്ങളുടെ ആരാധന സ്വാതന്ത്ര്യത്തെ അടിച്ചമർത്തുവാൻ നടന്ന അതിക്രമങ്ങളിൽ 11% വർധനവാണ് കാണിക്കുന്നതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

മതസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ ഇരകളായത് ക്രൈസ്തവരാണെന്നും മറ്റു മതന്യൂനപക്ഷങ്ങൾക്ക് നേരെ അടിച്ചമർത്തൽ ശ്രമങ്ങൾ നടന്നു എന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.