ഉത്തര കൊറിയയിൽ കത്തോലിക്കാ സഭ വളർച്ച പ്രാപിക്കുന്നുവെന്ന് ആർച്ചുബിഷപ്പ്

ഉത്തര കൊറിയയിൽ കത്തോലിക്കാ സഭ വളർച്ച പ്രാപിക്കുന്നുവെന്ന് ദക്ഷിണ കൊറിയയിലെ ആർച്ചുബിഷപ്പ് വിക്ടോറിനസ് യൂൻ കോങ്-ഹി. ഉത്തര കൊറിയയിലെ ക്രിസ്ത്യാനികൾ ഒളിവിൽ കഴിയുകയും കനത്ത പീഡനങ്ങൾ സഹിക്കുകയും ചെയ്യുന്നുണ്ടെങ്കിലും സഭ വളർച്ചയുടെ പാതയിലാണെന്ന് ആർച്ചുബിഷപ്പ് വെളിപ്പെടുത്തി. എഴുത്തുകാരനായ ക്വോൺ യൂൻ-ജംഗ് അടുത്തിടെ പ്രസിദ്ധീകരിച്ച ‘ദി സ്റ്റോറി ഓഫ് ദി നോർത്ത് കൊറിയൻ ചർച്ച്’ എന്ന പുസ്തകത്തിലാണ് ആർച്ചുബിഷപ്പിന്റെ പരാമർശമുള്ളത്.

98 വയസുള്ള ആർച്ചുബിഷപ്പിന്റെ എട്ട് അഭിമുഖങ്ങളെ അടിസ്ഥാനമാക്കി കൊറിയൻ പെനിൻസുലയുടെ വടക്കൻ ഭാഗത്തുള്ള കത്തോലിക്കാ സഭയുടെ ചരിത്രത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു കൊറിയൻ ഭാഷയിലുള്ള പുസ്തകമാണ് ‘ദി സ്റ്റോറി ഓഫ് ദി നോർത്ത് കൊറിയൻ ചർച്ച്.’ കമ്മ്യൂണിസത്തിന്റെ വ്യാപനം ക്രിസ്ത്യാനികളെ ഭീതിയിലാഴ്ത്തിയതും ഉത്തര കൊറിയയിലെ കത്തോലിക്കാ സഭയെ വളരെ സാരമായി ബാധിച്ചതിനെപ്പറ്റിയും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഉത്തര കൊറിയയിലെ കത്തോലിക്കാ സഭയുടെ ഇന്നത്തെ അവസ്ഥയിൽ സമാധാനത്തിനും ദൈവത്തിലുള്ള വിശ്വാസത്തിനും വേണ്ടി പ്രാർത്ഥിക്കുകയല്ലാതെ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.