കൊളംബിയൻ വിമാനത്താവളത്തിലെ കത്തോലിക്കാ ചാപ്പൽ വീണ്ടും തുറക്കും

കൊളംബിയയിലെ എൽ ഡൊറാഡോ എയർപോർട്ടിൽ അടച്ചിട്ടിരുന്ന കത്തോലിക്കാ ചാപ്പൽ വീണ്ടും തുറക്കാന്‍ തീരുമാനമായി. കൊളംബിയയിലെ സഭാധികാരികളും എയർ ടെർമിനലിന്റെ അഡ്മിനിസ്ട്രേറ്റർമാറുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഈ തീരുമാനമെന്ന് ഫോണ്ടിബോൺ ബിഷപ്പ് മോൺ. ജുവാൻ വിസെന്റെ കോർഡോബ വ്യക്തമാക്കി.

ആഗസ്റ്റ് 26-ന്, ബൊഗോട്ടയിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിന്റെ മാനേജ്‌മെന്റ് കമ്പനിയായ ഓപൈൻ അവിടെ സ്ഥിതിചെയ്യുന്ന ചാപ്പൽ ‘നിഷ്‌പക്ഷ’ ആരാധനാലയമാക്കി മാറ്റാൻ പോവുകയാണെന്ന് അറിയിച്ചു. കത്തോലിക്കാ സഭയുടെ പ്രതിനിധികളും രാഷ്ട്രീയക്കാരും സിവിൽ നേതാക്കളും ഈ തീരുമാനത്തെ വിമർശിച്ചു. ചാപ്പൽ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ജപമാല പ്രാർത്ഥനയും വിമാനത്താവളത്തിലേക്ക് മാർച്ചും സംഘടിപ്പിച്ചു.

ആ ഇടം ഒരു കത്തോലിക്കാ ചാപ്പലായി പ്രവർത്തിക്കുന്നതിന് 2037 വരെ ഒരു കരാറുണ്ടായിരുന്നു എന്ന് ബിഷപ്പ് സൂചന നൽകി. എന്നിരുന്നാലും, ബൊഗോട്ട മേയറുടെ ഓഫീസ് ക്രിസ്തീയ ചാപ്പലാക്കി മാറ്റി, എല്ലാ മതസ്ഥർക്കും പൊതുവായി ഉപയോഗിക്കാൻ കഴിയുന്ന ഇടമായി അതിനെ മാറ്റാന്‍ പോവുകയാണെന്ന് അറിയിച്ചു. ഇതേ തുടർന്ന് നിരവധി ഉദ്യോഗസ്ഥരുമായി സഭാധികാരികൾ ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ ഫലം പ്രതീക്ഷ നൽകുന്നതാണെന്നും ചാപ്പൽ പൊളിച്ചുനീക്കുകയില്ല എന്ന് ഉറപ്പ് നൽകിയതായും ബിഷപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.