കോൺക്ലേവിനു മുൻപായി പ്രാർഥനയിൽ ഐക്യപ്പെട്ടുകൊണ്ട്, മാർഗനിർദേശത്തിനായി പരിശുദ്ധാത്മാവിനോട് അപേക്ഷിച്ച് കർദിനാളന്മാർ

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള വിശുദ്ധ കുർബാനയിൽ വിശ്വാസത്തിലും പ്രാർഥനയിലും ഐക്യം പുലർത്താൻ ആഹ്വാനം ചെയ്‌തുകൊണ്ട് കുർബാനയ്ക്ക് നേതൃത്വം നൽകിയ കർദിനാൾ കോളേജിന്റെ ഡീൻ കർദിനാൾ ജിയോവന്നി ബാറ്റിസ്റ്റ രേ. ചരിത്രത്തിലെ ഈ പ്രയാസകരവും സങ്കീർണ്ണവും പ്രശ്‌നഭരിതവുമായ വഴിത്തിരിവിൽ സഭയ്ക്കും മാനവരാശിക്കും ആവശ്യമുള്ളത് തിരഞ്ഞെടുക്കപ്പെടുന്ന പാപ്പയായിരിക്കട്ടെ എന്ന് കുർബാനമധ്യേയുള്ള പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

മെയ് 7 ബുധനാഴ്ച രാവിലെ, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ, പുതിയ മാർപാപ്പയുടെ തിരഞ്ഞെടുപ്പിനായുള്ള ദിവ്യബലി കർദിനാളന്മാരുടെയും അയ്യായിരത്തിലധികം വിശ്വാസികളുടെയും സാന്നിധ്യത്തിൽ നടന്നു. “ദൈവത്തിന്റെ മുഴുവൻ ജനങ്ങളോടും അവരുടെ വിശ്വാസത്തിലും മാർപാപ്പയോടുള്ള സ്നേഹത്തിലും ആത്മവിശ്വാസത്തോടെയുള്ള പ്രതീക്ഷയിലും ഞങ്ങൾ ഐക്യപ്പെട്ടിരിക്കുന്നു” എന്നും അദ്ദേഹം പറഞ്ഞു.

“പരമമായ മാനുഷികവും സഭാപരവുമായ ഉത്തരവാദിത്തമുള്ള ഒരു പ്രവർത്തി ഏറ്റെടുക്കാനും അസാധാരണമായ പ്രാധാന്യമുള്ള ഒരു തിരഞ്ഞെടുപ്പ് നടത്താനും കർദിനാൾ ഇലക്ടർമാർ തയ്യാറെടുക്കുമ്പോൾ സ്വീകരിക്കേണ്ട ഒരേയൊരു ശരിയായതും ഉചിതവുമായ മനോഭാവം പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിച്ചുകൊണ്ട് പ്രാർഥിക്കുക എന്നതാണ്. യേശുക്രിസ്തുവിന്റെ ദൈവത്തെയും സഭയുടെയും മാനവികതയുടെയും നന്മയെ മാത്രം മനസ്സിൽ വച്ചുകൊണ്ട്, വ്യക്തിപരമായ എല്ലാ പരിഗണനകളും മാറ്റിവയ്‌ക്കേണ്ട ഒരു മാനുഷികപ്രവർത്തിയാണിത്” – അദ്ദേഹം വിശദമാക്കി.

തന്റെ പ്രസംഗത്തിൽ പത്രോസിന്റെ ഓരോ പിൻഗാമിയുടെയും ഒരു പ്രധാന ദൗത്യം എല്ലാ രൂപങ്ങളിലുമുള്ള കൂട്ടായ്മ വളർത്തിയെടുക്കുക എന്നതാണ്. “എല്ലാ ക്രിസ്ത്യാനികളുടെയും ക്രിസ്തുവുമായുള്ള കൂട്ടായ്മ, ബിഷപ്പുമാരുടെയും മാർപാപ്പയുമായുള്ള കൂട്ടായ്മ, ബിഷപ്പുമാരുടെയും പരസ്പര കൂട്ടായ്മ, വ്യക്തികൾ, ജനങ്ങൾ, സംസ്കാരങ്ങൾ എന്നിവ തമ്മിലുള്ള കൂട്ടായ്മയിലേക്ക് പൂർണ്ണമായും നയിക്കപ്പെടുന്നു.”

“ക്രിസ്തു അപ്പോസ്തലന്മാർക്ക് കാണിച്ചുതന്ന പാതയിൽ സഭയുടെ ഐക്യം നിലനിർത്താനുള്ള” കടമയെക്കുറിച്ചും വായനകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. സഭയുടെ ഈ ഐക്യം “ക്രിസ്തുവിനാൽ ഇഷ്ടമുള്ളതാണ്” എന്ന് അദ്ദേഹം വിശദീകരിച്ചു. സുവിശേഷത്തോടുള്ള പൂർണ്ണ വിശ്വസ്തത നിലനിർത്തിയാൽ “വൈവിധ്യത്തിൽ ആഴത്തിലുള്ള കൂട്ടായ്മയാൽ” അടയാളപ്പെടുത്തിയ ശക്തമായ ഒരു ഐക്യമാണിത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സിസ്റ്റൈൻ ചാപ്പലിൽ കർദിനാൾ ഇലക്ടർമാർ വോട്ട് രേഖപ്പെടുത്തിയപ്പോൾ, “കഴിഞ്ഞ നൂറു വർഷത്തിനിടയിൽ നമുക്ക് നിരവധി യഥാർഥ വിശുദ്ധരും മഹാന്മാരുമായ പോണ്ടിഫുകളെ നൽകിയ പരിശുദ്ധാത്മാവ്, സഭയുടെയും മാനവികതയുടെയും നന്മയ്ക്കായി ദൈവത്തിന്റെ ഹൃദയത്തിനനുസരിച്ച് ഒരു പുതിയ പാപ്പയെ നമുക്കു നൽകട്ടെ” എന്നു പ്രാർഥിക്കാൻ കർദിനാൾ രേ എല്ലാവരോടും അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.