ക്രിസ്തുവിന്റെ ഹൃദയത്തിലേക്ക് നമ്മെ നയിക്കുന്ന പാതയാണ് പരിശുദ്ധ കന്യകാമറിയം: ഫ്രാൻസിസ് പാപ്പാ

സ്നേഹത്താൽ തുടിക്കുന്ന ക്രിസ്തുവിന്റെ ഹൃദയത്തിലേക്ക് നമ്മെ നയിക്കുന്ന പാതയാണ് പരിശുദ്ധ കന്യകാമറിയമെന്ന് ഫ്രാൻസിസ് പാപ്പാ. സഭാമാതാവായ പരിശുദ്ധ മറിയത്തിന്റെ തിരുനാളിനോട് അനുബന്ധിച്ച് ജൂൺ ആറിന് പുറത്തുവിട്ട ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“തന്റെ പുത്രനായ യേശുവിനെ നമുക്കു നൽകുന്ന അമ്മയാണ് പരിശുദ്ധ കന്യകാമറിയം. നമ്മോടുള്ള സ്നേഹത്തിനു വേണ്ടി തന്റെ ജീവൻ നൽകിയ ക്രിസ്തുവിന്റെ ഹൃദയത്തിലേക്ക് നമ്മെ നയിക്കുന്ന പാതയാണ് അമ്മ. അതുകൊണ്ടാണ് നമ്മൾ പരിശുദ്ധ അമ്മയെ സ്നേഹിക്കുന്നതും ആരാധിക്കുന്നതും” – പാപ്പാ പറഞ്ഞു.

2018 ഫെബ്രുവരി 11-നാണ് ഫ്രാൻസിസ് മാർപാപ്പ സഭാമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ അനുസ്മരണദിനം സ്ഥാപിച്ചത്. കത്തോലിക്കാ സഭയിൽ എല്ലാ വർഷവും പന്തക്കുസ്താ ദിനത്തിനു ശേഷമുള്ള ദിവസമാണ് ഇത് അനുസ്മരിക്കുന്നത്. മരിയഭക്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സഭയുടെ മാതൃബോധവും വിശ്വാസികളിൽ യഥാർത്ഥ മരിയഭക്തിയും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.