യാത്രയായത് ഫ്രാൻസിസ് പാപ്പായെ പാവങ്ങളിലേക്കു നയിച്ച ബിഷപ്പ്

ബ്രസീലിയൻ കർദ്ദിനാൾ ക്ലോഡിയോ ഹമ്മസ് നിത്യസമ്മാനത്തിനായി യാത്രയാകുമ്പോൾ ഫ്രാൻസിസ് പാപ്പായ്ക്ക് നഷ്ടമാകുന്നത് തന്റെ പ്രിയസുഹൃത്തിനെയും ഒപ്പം ആത്മീയഗുരുവിനെയുമാണ്. ജോർജ് മരിയോ ബർഗോഗ്ലിയോ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഫ്രാൻസിസ് എന്ന നാമം സ്വീകരിക്കാൻ കാരണക്കാരനായതും 87-കാരനായ ഈ ബിഷപ്പ് ആയിരുന്നു.

“തിരഞ്ഞെടുപ്പു വേളയിൽ, സാവോ പോളോയിലെ ആർച്ചുബിഷപ്പും വൈദികർക്കായുള്ള കോൺഗ്രിഗേഷന്റെ പ്രീഫെക്റ്റുമായിരുന്ന കർദ്ദിനാൾ ക്ലോഡിയോ ഹമ്മസ് ഒപ്പമുണ്ടായിരുന്നു. കാര്യങ്ങൾ ഗൗരവമായി തീർന്നപ്പോൾ അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. വോട്ടുകൾ മൂന്നിൽ രണ്ട് ആയി ഉയർന്നപ്പോൾ, മാർപാപ്പായായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച്‌ ചുംബിച്ചുകൊണ്ടു പറഞ്ഞു, ‘പാവങ്ങളെ മറക്കരുത്.’

കർദ്ദിനാൾ ക്ലോഡിയോ ഹമ്മസിന്റെ ഈ ഓർമ്മപ്പെടുത്തൽ പെട്ടന്നു തന്നെ പാവങ്ങളെക്കുറിച്ച് ഓർക്കാനും അത് അസീസിയിലെ ഫ്രാൻസിസിസിനെ കുറിച്ച് ഓർമ്മപ്പെടുത്താനും കാരണമായി. വോട്ട് എണ്ണിത്തീരുന്നതു വരെ ഞാൻ യുദ്ധങ്ങളെക്കുറിച്ചാണ് ചിന്തിച്ചത്. സമാധാനത്തിന്റെ മനുഷ്യനാണ് ഫ്രാൻസിസ്. അങ്ങനെ ഫ്രാൻസിസ് അസ്സീസി എന്ന ആ പേര് എന്റെ ഹൃദയത്തിൽ പ്രവേശിച്ചു” – പാപ്പാ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.