തായ്‌ലൻഡിൽ നടന്ന കൂട്ടക്കൊലയിൽ അനുശോചനം രേഖപ്പെടുത്തി ബിഷപ്പുമാർ

തായ്‌ലൻഡിൽ 23 കുട്ടികളുടെ മരണത്തിനു കാരണമായ കൂട്ടക്കൊലയിൽ അനുശോചനം രേഖപ്പെടുത്തി അന്നാട്ടിലെ ബിഷപ്പുമാർ. ‘ചരിത്രത്തിലെ ഏററവും വലിയ ആക്രമണം’ എന്നാണ് ഈ സംഭവത്തെ തായ്‌ലൻഡിലെ നഖോൺ റാച്ചസിമയിലെ ബിഷപ്പ് ജോസഫ് ചുസാക് സിരിസുട്ട് വിശേഷിപ്പിച്ചത്.

“ഈ ദാരുണമായ സംഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു. പ്രത്യേകിച്ച് സ്വയം പ്രതിരോധിക്കാൻ അവസരമില്ലാത്ത, പോരാടാൻ വഴിയില്ലാത്ത ചെറിയ കുട്ടികൾക്ക് നേരെ നടന്ന സംഭവത്തിൽ വളരെയധികം ദുഃഖമുണ്ട്. ഈ പരേതരുടെ ആത്മാക്കളുടെ മേൽ കരുണയുണ്ടാകാൻ ഞങ്ങൾ കർത്താവിനോട് അപേക്ഷിക്കുന്നു. പ്രശ്‌നം പരിഹരിക്കാൻ അക്രമം പാടില്ല. വിശേഷിച്ചും മറ്റുള്ളവരോടോ തന്നോട് തന്നെയോ ഉള്ള അതിക്രമം ഒന്നിനും പരിഹാരം അല്ല.” ബിഷപ്പ് ജോസഫ് ചുസാക് സിരിസുട്ട് പറഞ്ഞു.

വടക്കുകിഴക്കൻ തായ്‌ലൻഡിലെ ഒരു ഡേ കെയർ സെന്ററിൽ വെള്ളിയാഴ്ച ആണ് മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂട്ടക്കൊല നടത്തിയത്. കൊല്ലപ്പെട്ടവരിൽ ഉറങ്ങി കിടന്നിരുന്ന രണ്ടു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. രാജ്യത്തെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നിൽ നെൽവയലുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണത്തിൽ നടന്ന അതിക്രമത്തിൽ രാജ്യം വിറങ്ങലിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.