ദൈവാലയത്തിൽ പ്രാർത്ഥനക്കിടെ അമ്മയെയും മകളെയും കൊലപ്പെടുത്തി തീവ്രവാദികൾ

ഒക്‌ടോബർ 16 ഞായറാഴ്ച, വടക്കൻ നൈജീരിയയിലെ കോഗി സംസ്ഥാനത്തെ ഒരു ദൈവാലയത്തിൽ പ്രാർത്ഥനക്കിടെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ അമ്മയും മകളും കൊല്ലപ്പെട്ടു. തോക്കുധാരികളായ രണ്ട് അക്രമികൾ മോട്ടോർ സൈക്കിളിലെത്തി ദൈവാലയത്തിൽ ആക്രമണം നടത്തുകയായിരുന്നു.

കോഗി സംസ്ഥാനത്തിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ ജെറി ഒമോദരയുടെ അഭിപ്രായത്തിൽ, “രണ്ട് തീവ്രവാദികൾ ഒരു സ്ത്രീയെയും അവരുടെ മകളെയും വെടിവച്ചു കൊലപ്പെടുത്തി. നിരവധി ആളുകൾക്ക് പരിക്കേറ്റു. തീവ്രവാദികൾ പള്ളിയെയും അതിലെ വിശ്വാസികളെയുമാണ് ലക്ഷ്യമിട്ടിരുന്നത്. അക്രമികൾ ദൈവാലയത്തിന്റെ അൾത്താര പെട്രോൾ ഒഴിച്ച് കത്തിച്ചു.”

നൈജീരിയയിൽ ദൈവാലയങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. ഈ വർഷം ആദ്യം തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ പള്ളിയിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.