നൈജീരിയയിൽ തീവ്രവാദി ആക്രമണം: മൂന്നാഴ്ചക്കിടെ കൊല്ലപ്പെട്ടത് 25 ക്രൈസ്തവർ

നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ സെപ്റ്റംബർ 18 -ന് ഫുലാനി തീവ്രവാദികളും മറ്റ് ഭീകരരും ചേർന്ന് മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇവിടെ 25 ക്രൈസ്തവരാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഗുമാ കൗണ്ടിയിലെ ത്സെ എൻഗ്ബാൻ ഗ്രാമത്തിൽ വൈകുന്നേരം നാലു മണിയോടെയാണ് ആക്രമണം നടന്നത്.

സെപ്റ്റംബർ 18 -ന് തീവ്രവാദികൾ മുഖംമൂടി ധരിച്ചുകൊണ്ടാണ് പള്ളിയിൽ ആക്രമണം നടത്തിയത്. നിരവധി അംഗങ്ങൾക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പ്രാർത്ഥന നടത്തുമ്പോൾ അത് നിർത്താൻ അക്രമികൾ ആവശ്യപ്പെട്ടു. തുടർന്ന് വിശ്വാസികളെ മർദ്ദിക്കുകയും ദൈവാലയത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി പ്രദേശവാസിയായ ഇമ്മാനുവൽ ലുങ്ഫ പറഞ്ഞു.

എൻഗ്ബാൻ സമൂഹത്തെ ആക്രമിച്ച ഫുലാനി തീവ്രവാദി സംഘത്തിൽ 24 -ലധികം ആളുകളുണ്ടായിരുന്നു. അവരുടെയെല്ലാം കൈകളിൽ തോക്കുകളുമുണ്ടായിരുന്നു. അവർ മൂന്ന് ക്രൈസ്തവരെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കുള്ളിൽ, ഗുമ കൗണ്ടിയിലെ ത്സെ നംഗ്‌ബെറ, ഉമെല്ല, യോഗബോ, ഉക്കോഹോൾ എന്നീ ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 13 ക്രൈസ്തവരെ ഭീകരർ കൊലപ്പെടുത്തി.

ബെന്യൂ സ്റ്റേറ്റിലെ മൂന്ന് കൗണ്ടികളിലായി 6,000-ത്തിലധികം ക്രിസ്ത്യാനികൾ സമീപകാല ആക്രമണങ്ങളുടെ ഫലമായി കുടിയിറക്കപ്പെട്ടതായി ബെന്യൂ സ്റ്റേറ്റ് എമർജൻസി മാനേജ്‌മെന്റ് ഏജൻസി (സെമ) എക്‌സിക്യൂട്ടീവ് സെക്രട്ടറി ഇമ്മാനുവൽ ഷിയോർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.