നൈജീരിയയിൽ 12 ക്രൈസ്തവരെ തീവ്രവാദികൾ കൊലപ്പെടുത്തി

നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ 12 ക്രൈസ്തവരെ കൊലപ്പെടുത്തി. പ്രദേശത്ത് അക്രമസാധ്യത നിലനിൽക്കുന്നുണ്ടെന്ന് അറിയിച്ചിട്ടും അധികൃതർ മുന്നറിയിപ്പുകൾ അവഗണിക്കുകയായിരുന്നു. ജനുവരി 28 -നാണ് രണ്ട് ഗ്രാമങ്ങൾ ആക്രമിക്കുകയും കൊലപാതകം നടത്തുകയും ചെയ്തത്.

ക്വാണ്ടെ കൗണ്ടിയിലെ ഇചെംബെ, എംബൈഗ്ബെ ഗ്രാമങ്ങളിൽ അക്രമികൾ ആക്രമണം നടത്തുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ, വീടുകളും വിളകളും കൃഷിയിടങ്ങളും നശിപ്പിച്ചതായി ടുറാൻ പീപ്പിൾസ് അസംബ്ലിയുടെ (TUPA) ജനറൽ കോർഡിനേറ്റർ മൈക്കൽ ആൻഡോഹെംബ പറഞ്ഞു.

“ഇതുവരെ സമാധാനപരമായി നിലനിന്നിരുന്ന ഞങ്ങളുടെ ഗ്രാമത്തിൽ ഇപ്പോൾ ഭീകരത നടമാടുന്നു. മുന്നറിയിപ്പുകൾ ലഭിച്ചിട്ടും ഇടപെടാൻ സുരക്ഷാ ഏജൻസികൾ തയ്യാറായില്ല. ഒരു സഹായവും ലഭിച്ചില്ല, അതുവഴി ഞങ്ങളുടെ നിസ്സഹായരും ദരിദ്രരും നിരപരാധികളുമായ ആളുകളെ അവർ ദുർബലരാക്കുന്നു” – ആൻഡോഹെംബ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.