ബേബി പെരുമാലിക്ക് സീറോ മലബാർ സമുദായ കർമ്മ ശ്രേഷ്ഠ അവാർഡ്

കത്തോലിക്ക കോൺഗ്രസ് ഏർപ്പെടുത്തിയ സീറോ മലബാർ സമുദായ കർമ്മ ശ്രേഷ്ഠ അവാർഡ് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും സമുദായ നേതാവുമായിരുന്ന ബേബി പെരുമാലിക്ക് മരണാനന്തര ബഹുമതിയായി സമർപ്പിക്കും. അഞ്ചുലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരത്തിന്റെ പ്രഖ്യാപനം ഇന്നു നടക്കുന്ന ബേബി പെരുമാലിൽ അനുസ്മരണ സമ്മേളനത്തിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും.

കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസി ഡന്റ്, ഗ്ലോബൽ സെക്രട്ടറി, രാഷ്ട്രീയ കാര്യ സമിതി അംഗം തുടങ്ങി വിവിധ മേഖലകളി ൽ സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും പ്രത്യേകമായി കർഷക ജനതയ്ക്കും നൽകിയ നിസ്വാർഥ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷ ത വഹിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.