സീറോ മലബാർ സഭയിലെ മേജർ സുപ്പീരിയർമാരുടെ ജനറൽ ബോഡി യോഗം

സീറോ മലബാർ സഭയിലെ മേജർ സുപ്പീരിയർമാരുടെ ജനറൽ ബോഡി യോഗം ഇന്നും നാളെയുമായി ബാംഗ്ലൂർ ധർമ്മാരാം കോളേജ് ക്യാമ്പസിൽ വച്ച് നടക്കുന്നു. സീറോ മലബാർ റിലീജിയസ് കോൺഫറൻസ് പ്രസിഡന്റ് ഫാ. സാജു ചക്കാലക്കൽ സി എം ഐ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രസ്തുത ദ്വിദിന പരിപാടിയിൽ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും സമർപ്പിതർക്കുവേണ്ടിയുള്ള സഭയുടെ കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേലും മറ്റ് പിതാക്കന്മാരും പങ്കെടുക്കും.

ഇന്ന് രാവിലെ 6.30 ന് ദിവ്യബലിയോടെ ആരംഭിക്കുന്ന പ്രസ്തുത സമ്മേളനത്തിൽ, സുപ്രീം കോടതി മുൻ ജസ്റ്റിസ് ശ്രീ കുര്യൻ ജോസഫ് ഉൾപ്പെടെയുള്ളവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. നൂറ്റിയമ്പതോളം മേജർ സുപ്പീരിയർമാർ പങ്കെടുക്കുന്ന സമ്മേളനം ഞായറാഴ്ച വൈകുന്നേരം 4.30 ന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.