100 വർഷങ്ങൾക്കു ശേഷം തുർക്കിയിലെ സിറിയൻ ആശ്രമം വീണ്ടും തുറന്നു

ഒരുകാലത്ത് സുറിയാനി ക്രൈസ്തവരുടെ ഹൃദയഭൂമിയായിരുന്ന തെക്കൻ തുർക്കിയിലെ മർഡിനിലുള്ള മോർ എഫ്രേം (സെന്റ് എഫ്രേം) ആശ്രമം വിശ്വാസികൾക്കായി വീണ്ടും തുറന്നു. സുറിയാനി കത്തോലിക്കാ സഭയുടെ തലവനായ പാത്രിയാർക്കീസ് ​​ഇഗ്നസ് ജോസഫ് മൂന്നാമൻ യൂനാൻ കെട്ടിടത്തിന്റെ പുനർനിർമ്മാണത്തിന് നേതൃത്വം നൽകി. നൂറു വർഷങ്ങൾക്കു ശേഷം ആശ്രമ ദൈവാലയത്തിൽ പ്രാർത്ഥനകൾ നടത്തി.

1881-ൽ സ്ഥാപിതമായ ഈ സിറിയൻ ആശ്രമം ഒന്നാം ലോകമഹായുദ്ധ കാലത്ത് തുർക്കി സൈന്യം പിടിച്ചെടുത്തു. 1922-ൽ ഒരു സൈനിക ആശുപത്രിയായി രൂപാന്തരപ്പെടുന്നതിനു മുമ്പ്, യുദ്ധം അവസാനിച്ചതിനു ശേഷം ചെറിയ തോതിൽ ദൈവാലയത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

പാത്രിയർക്കീസ് ​​യൂനാൻ ഒക്ടോബർ 13-ന് സുറിയാനി ആചാരപ്രകാരം ദേവാലയം വിശുദ്ധീകരിച്ച്, അൾത്താരയിലും ചുവരുകളിലും വാതിലുകളിലും ക്രിസ്മസ് തൈലം പൂശി. തുർക്കിയിലെയും മിഡിൽ ഈസ്റ്റിലെയും സുറിയാനി കത്തോലിക്കാ സഭാദ്ധ്യക്ഷന്മാർ, തുർക്കിയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ, സുറിയാനി ഓർത്തഡോക്സ് ബിഷപ്പുമാരും വൈദികരും ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.