തീവ്രവാദികളുടെ ആക്രമണത്തിനു ശേഷം പുനരുദ്ധരിച്ച കത്തീഡ്രലിൽ വിശുദ്ധവാരം ആഘോഷിച്ച് സിറിയൻ ക്രൈസ്തവർ

സിറിയയിലെ വി. ഏലിയായുടെ നാമത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധവാരം ആഘോഷിച്ച് ക്രൈസ്തവർ. 2013- ൽ നടന്ന തീവ്രവാദികളുടെ ആക്രമണത്തിനു ശേഷം പുനർനിർമ്മിക്കപ്പെട്ട ദേവാലയമാണിത്. ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ സംഘടന ഏപ്രിൽ 16- ന് സോഷ്യൽ മീഡിയയിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്.

ഏപ്രിൽ 15- ന് സിറിയയിലെ അലെപ്പോ നഗരത്തിലെ കത്തീഡ്രൽ ദേവാലയത്തിനു മുന്നിലുള്ള ഫർഹത് ചത്വരത്തിലാണ് സിറിയൻ ക്രൈസ്തവർ ദുഃഖവെള്ളിയാചരണം നടത്തിയത്. നൂറുകണക്കിന് വിശ്വാസികൾ ഈ ചത്വരത്തിൽ ഒന്നിച്ചുകൂടിയതിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. 2013- ൽ അലെപ്പോയിൽ നടന്ന തീവ്രവാദികളുടെ ആക്രമണത്തിൽ നഗരം നശിപ്പിക്കപ്പെടുകയും കത്തീഡ്രലിന്റെ ഭൂരിഭാഗവും തകർക്കപ്പെടുകയും ചെയ്‌തിരുന്നു. 2020 ജൂലൈ 20- നാണ് പുനർനിർമ്മിക്കപ്പെട്ട ഈ ദേവാലയം വിശ്വാസികൾക്കായി വീണ്ടും തുറന്നത്.

1873- ലാണ് ഈ ദേവാലയം നിർമ്മിക്കപ്പെട്ടത്. ആറ് ദശലക്ഷത്തിലധികം സിറിയക്കാരാണ് തീവ്രവാദികളുടെ ആക്രമണങ്ങളെ ഭയന്ന് ഇതിനോടകം രാജ്യത്തു നിന്നും പലായനം ചെയ്തത്. 6.7 ദശലക്ഷം പേർ ആഭ്യന്തരമായും കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.