മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി സ്വിറ്റ്സർലൻഡ് പ്രസിഡന്റ്

ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഇഗ്നാസിയോ കാസിസ്. മേയ് ആറിന് വത്തിക്കാനിൽ വച്ചാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്. അന്നേ ദിവസം 36 സ്വിസ് ഗാർഡുകൾ ഔദ്യോഗികമായി വത്തിക്കാനിൽ ചുമതലയേറ്റിരുന്നു.

പുതിയ സ്വിസ് ഗാർഡുകളുടെ സത്യപ്രതിജ്ഞാ ദിനമായ മേയ് ആറിന് , പൊന്തിഫിക്കൽ സ്വിസ് ഗാർഡിന്റെ സേവനത്തെക്കുറിച്ചും നിലവിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. തുടർന്ന് ഉക്രൈൻ സംഘർഷത്തെക്കുറിച്ചും യൂറോപ്പിലെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. സഹായം ആവശ്യമായ ഉക്രേനിയൻ അഭയാർത്ഥികളും ഇവരുടെ ചർച്ചാവിഷയമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.