റുവാണ്ടൻ വംശവത്യയുടെ സൂത്രധാരനെന്നു സംശയിക്കുന്നയാൾ അറസ്റ്റിൽ

1994-ലെ റുവാണ്ടൻ വംശഹത്യക്കിടെ ഒരു കത്തോലിക്കാ ദേവാലയത്തിൽ അഭയം തേടിയ 2,000 ടുട്സികളെ കൊല്ലാൻ ഉത്തരവിട്ടതായി സംശയിക്കുന്ന ആൾ അറസ്റ്റിലായി. മുൻ പോലീസുകാരനായ 62 വയസുള്ള ഫുൾജെൻസ് കയിഷെമയാണ് ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിലായത്. 1994-ലെ റുവാണ്ടൻ വംശഹത്യയിൽ ഏകദേശം 8,00,000 പേരുടെ ജീവൻ അപഹരിച്ച കേസിലെ പ്രധാന പ്രതികളിലൊരാളാണ് കയിഷെമ.

മെയ് 24-ന് ദക്ഷിണാഫ്രിക്കയിലെ ഒരു മുന്തിരിഫാമിൽ വച്ചാണ് ഇദ്ദേഹം അറസ്റ്റിലായത്. മെയ് 25-ലെ റിപ്പോർട്ടിൽ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 2001-ൽ റുവാണ്ടയ്ക്കായുള്ള ഇൻറർനാഷണൽ ക്രിമിനൽ ട്രിബ്യൂണൽ (ICTR) ന്യുണ്ടോ രൂപതയിലെ സെന്റ് പോൾസ് നിയാൻഗെ ഇടവക തകർത്തതിലും കൂട്ടക്കൊലയിലും പങ്കുവഹിച്ച ഇദ്ദേഹം ഒളിവിൽ കഴിയവെയാണ് അറസ്റ്റിലായത്.

ദക്ഷിണാഫ്രിക്കയിലെ ബെൽവില്ലെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ഉടൻ തന്നെ റുവാണ്ടയിലേക്ക് കൈമാറുമെന്ന് ‘ഹോക്‌സ്’ എന്നറിയപ്പെടുന്ന എലൈറ്റ് ദക്ഷിണാഫ്രിക്കൻ പോലീസ് യൂണിറ്റ് റിപ്പോർട്ട് ചെയ്തു. 2019 ഏപ്രിലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 1994-ലെ വംശഹത്യയിൽ 48 കത്തോലിക്കാ ഇടവകകൾ കേന്ദ്രീകരിച്ചാണ് കൊലപാതകങ്ങൾ നടത്തിയത്. ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാൻ ദേവാലയത്തിൽ അഭയം തേടിയവരെ നിഷ്കരുണം കൊലപ്പെടുത്താൻ ഉത്തരവിട്ട വ്യക്തിയാണ് കയിഷെമ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.