കർദ്ദിനാൾ സെന്നിന് പിന്തുണയുമായി കത്തോലിക്കാ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും

90-കാരനായ ചൈനീസ് കർദ്ദിനാൾ ജോസഫ് സെന്നിന്റെ വിചാരണ ആരംഭിക്കാനിരിക്കെ, കർദ്ദിനാളിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി കത്തോലിക്കാ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി. ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്ക് നിയമസഹായം നൽകുന്ന ഫണ്ട് ശരിയായി രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന കുറ്റമാണ് കർദ്ദിനാൾ സെന്നിനും മറ്റ് അഞ്ച് പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

“കർദ്ദിനാൾ സെൻ ഒരു ‘ദൈവമനുഷ്യനാണ്.’ ക്രിസ്തുവിന്റെ സ്നേഹത്തിനു മുൻപിൽ കീഴടങ്ങിയ കർദ്ദിനാൾ, സത്യത്തിന് സാക്ഷ്യം വഹിച്ച വ്യക്തിയാണ്. കർദ്ദിനാൾ സെൻ വിഷമിക്കേണ്ട. അങ്ങ് ഹോങ്കോങ്ങിനും ചൈനക്കും സഭക്കും അർപ്പണബോധമുള്ള മകനാണ്” – വിചാരണ ആരംഭിക്കാനിരിക്കെ റോഡ് ഐലൻഡ്  പ്രൊവിഡൻസിലെ ബിഷപ്പ് തോമസ് ടോബിൻ ട്വിറ്ററിൽ കുറിച്ചു.

ബെയ്ജിംഗിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ തുറന്ന വിമർശകനായ കർദ്ദിനാൾ സെൻ, മുൻപും നിരവധി തവണ അറസ്റ്റിലായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.