വി. പാദ്രെ പിയോ നമുക്ക് കുരിശിന്റെ ശക്തി കാണിച്ചുതരുന്നു: കപ്പൂച്ചിൻ കർദ്ദിനാൾ

അമേരിക്കയിലെ ബോസ്റ്റണിലെ ആർച്ചുബിഷപ്പ്, കർദ്ദിനാൾ സീൻ പാട്രിക് ഒമാലി സെപ്റ്റംബർ 23-ന് ഇറ്റാലിയൻ പട്ടണമായ സാൻ ജിയോവാനി റൊട്ടോണ്ടോയിൽ പാദ്രെ പിയോയുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ചു. 78 -കാരനായ കർദ്ദിനാൾ ഒമാലി, 50 വർഷത്തിലേറെയായി ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ കപ്പൂച്ചിൻ സഭയിലെ അംഗമാണ്. പാദ്രെ പിയോയും ഇതേ സന്യാസ സമൂഹത്തിലെ അംഗമായിരുന്നു.

“ഇന്നത്തെ ലോകത്തിൽ പാദ്രെ പിയോ നമുക്ക് കുരിശിന്റെ ശക്തി കാണിച്ചുതരുന്നു. ഏറ്റവും വലിയ തിന്മ വേദനയല്ല; പാപവും സ്വാർത്ഥതയുമാണ്. കുരിശ് സ്നേഹത്തോടെയും യേശുവിനോടുള്ള ഐക്യത്തോടെയും സ്വീകരിക്കുമ്പോൾ അത് പുനരുത്ഥാനത്തിന്റെ സമാധാനത്തിലേക്കും പ്രതീക്ഷയിലേക്കും നയിക്കുന്നു” – കർദ്ദിനാൾ ഒമാലി അനുസ്മരിച്ചു.

ശാരീരികമോ, ആത്മീയമോ ആയ അസുഖമുള്ളവരോട് കരുണ കാണിക്കാനുള്ള ഒരു ദൗത്യം പാദ്രെ പിയോക്ക് ഉണ്ടായിരുന്നു. അതിലൂടെ അദ്ദേഹം സുവിശേഷത്തിന്റെ സദ്വാർത്ത പ്രഘോഷിക്കുകയായിരുന്നു – കർദ്ദിനാൾ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.