വി. ഇരണേവൂസ് സഭയുടെ വേദപാരംഗത സ്ഥാനത്തേക്ക്

രക്തസാക്ഷിയായ വി. ഇരണേവൂസിനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിക്കുമെന്ന് ഫ്രാൻസിസ് പാപ്പാ. ജനുവരി 20 -ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധന് വേദപാരംഗത പട്ടം നൽകുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാൻ സഭാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി.

ജനുവരി 20-ലെ വത്തിക്കാൻ പ്രസ്താവന പ്രകാരം, കത്തോലിക്കാ സഭയിലെ കർദ്ദിനാൾമാരുടെയും ബിഷപ്പുമാരുടെയും പ്ലീനറി സെഷൻ വി. ഇരണേവൂസിനെ വേദപാരംഗത പദവിക്ക് യോഗ്യനായി കണ്ടെത്തിയതായി കൂടിക്കാഴ്ചയിൽ കർദിനാൾ മാർസെല്ലോ സെമെരാരോ മാർപ്പാപ്പയെ അറിയിച്ചു. “പൗരസ്ത്യ-പാശ്ചാത്യ ക്രൈസ്തവർക്കിടയിലുള്ള ആത്മീയവും ദൈവശാസ്ത്രപരവുമായ പാലമാണ് വി. ഇരണേവൂസ്.” – കഴിഞ്ഞ ഒക്ടോബറിൽ ഒരു കൂട്ടം കത്തോലിക്കരോടും ഓർത്തഡോക്‌സ് ദൈവശാസ്ത്രജ്ഞരോടും നടത്തിയ പ്രസംഗത്തിൽ പാപ്പാ പറഞ്ഞു.

കത്തോലിക്കരും ഓർത്തഡോക്സ് ക്രൈസ്തവരും ബഹുമാനിക്കുന്ന ഒരു ബിഷപ്പും എഴുത്തുകാരനുമാണ് വി. ഇരണേവൂസ്. തുർക്കിയിൽ എ. ഡി. 140 -ലാണ് ഈ വിശുദ്ധൻ ജനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.