അൽഫോൻസാമ്മയെപ്പോലെ വിശുദ്ധിയുടെ ഉറവിടമാകണം നമ്മുടെ കുടുംബങ്ങൾ: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

നമ്മുടെ കുടുംബങ്ങൾ അൽഫോൻസാമ്മയുടെ കുടുംബം പോലെ വിശുദ്ധിയുടെ ഉറവിടമാകണമെന്ന് താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ഭരണങ്ങാനത്ത് വി. അൽഫോൻസാമ്മയുടെ തിരുനാളിന്റെ മൂന്നാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കുടുംബങ്ങളുടെ മൂല്യച്യുതിയാണ്. മനുഷ്യജീവനു പോലും വില കൽപിക്കാത്ത, ജീവനെ സ്നേഹിക്കാൻ മടിക്കുന്ന കുടുംബങ്ങൾ പെരുകിവരുകയാണ്. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ നമ്മുടെ കുടുംബബന്ധങ്ങളെ പരിശോധിക്കാനും കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ശ്രദ്ധിക്കാനുമുള്ള അവസരമാക്കണമെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു.

തിരുനാളിന്റെ നാലാം ദിനമായ ഇന്ന് രാവിലെ 11-ന് പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. പുലർച്ചെ 5.30-നും 6.30-നും എട്ടിനും ഉച്ചകഴിഞ്ഞ് 2.30-നും 3.30-നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. 6.30-ന് ഭരണങ്ങാനത്തെ ഭക്തിസാന്ദ്രമാക്കി ജപമാല മെഴുകുതിരി പ്രദക്ഷിണവും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.