ജൂൺ മാസത്തിലെ ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക പ്രാർത്ഥനാ നിയോഗം

ജൂൺ മാസത്തിലെ ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക പ്രാർത്ഥനാ നിയോഗം എല്ലാ ക്രൈസ്തവ കുടുബങ്ങൾക്കും വേണ്ടിയാണ്. ഈശോയുടെ തിരുഹൃദയത്തെ പ്രത്യേകമായി അനുസ്മരിക്കുന്ന മാസമാണ് ജൂൺ മാസം.

“ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ കുടുംബങ്ങൾക്കായി നമുക്ക് പ്രാർത്ഥിക്കാം. അങ്ങനെ ദൈനംദിന ജീവിതത്തിൽ സ്‌നേഹത്തിലും വിശുദ്ധിയിലും കൂടുതൽ ആഴപ്പെടുന്നതിന് ക്രൈസ്തവ കുടുബങ്ങൾക്ക് സാധിക്കട്ടെ. ഈശോയുടെ തിരുഹൃദയത്തെ പ്രത്യേകമായി അനുസ്മരിക്കുന്നതും ഈ മാസമാണല്ലോ” – പാപ്പാ പറഞ്ഞു.

2022 ജൂൺ 22 മുതൽ 26 വരെ റോമിൽ വച്ചാണ് ലോക കുടുംബസമ്മേളനം നടക്കുന്നത്. ‘കുടുംബസ്നേഹം: തൊഴിലും വിശുദ്ധിയിലേക്കുള്ള പാതയും’ എന്നതാണ് ഈ സമ്മേളനത്തിന്റെ ആപ്തവാക്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.