ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നവജാത ശിശുവിന്റെ വിയോഗത്തിൽ അവരെ ആശ്വസിപ്പിച്ച് സ്പാനിഷ് വൈദികൻ

ഫുട്ബോൾ കളിക്കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നവജാത ശിശുവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സ്പാനിഷ് വൈദികനായ ഫാ. ജുവാൻ മാനുവൽ ഗൊംഗോറ. ഏപ്രിൽ 19 -ന് കുറിച്ച ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഫാ. ജുവാൻ ഈ കുടുംബത്തെ ആശ്വസിപ്പിച്ചത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ഭാര്യ ജോർജിന റോഡ്രിഗസും ഇരട്ടക്കുട്ടികളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ അതിലെ ആൺകുഞ്ഞിനെ അവർക്ക് നഷ്ടപ്പെട്ടു. പെൺകുഞ്ഞായ അലന മാർട്ടിനയെ മാത്രമാണ് അവർക്ക് ലഭിച്ചത്. ഏപ്രിൽ 18 -ന് സമൂഹമാധ്യമങ്ങളിലൂടെയാണ് അവർ ഈ വാർത്ത പുറത്തുവിട്ടത്. അലനയുടെ ജനനമാണ് ഈ നിമിഷത്തിലും പ്രതീക്ഷയോടെയും സന്തോഷത്തോടെയും ജീവിക്കാൻ തങ്ങൾക്ക് ശക്തി നൽകുന്നതെന്ന് ഈ ദമ്പതികൾ പറഞ്ഞു.

“ക്രിസ്തു മരണത്തെയും പാപത്തെയും തോൽപിച്ചതിന്റെ ഓർമ്മയാണ് ഈസ്റ്റർ. അവയ്ക്ക് ഇനി നമ്മുടെമേൽ അധികാരമില്ല. ക്രിസ്തു നൽകുന്ന ഈ പ്രത്യാശയിൽ നാം അടിയുറച്ച് ജീവിക്കണം. സ്നേഹത്തിന്റെ പൂർണ്ണതയിലേക്ക് നമ്മൾ വളരണം” – ഫാ. ജുവാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.