ക്രൈസ്തവർ യുദ്ധം ചെയ്യേണ്ടത് പാപത്തോടാണ്: സ്‌പെയിനിലെ കത്തോലിക്ക വൈദികൻ

ക്രൈസ്തവർ നടത്തുന്ന യഥാർത്ഥ യുദ്ധം പാപത്തെ ജയിക്കാനാണെന്ന് സ്പാനിഷ് കത്തോലിക്കാ വൈദികനായ ഫാ. ജുവാൻ മാനുവൽ ഗോംഗോറ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“നിലവിൽ ലോകത്ത് രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി സംഘർഷങ്ങൾ നടക്കുന്നുണ്ട്. എന്നാൽ യഥാർത്ഥ പോരാട്ടം അത് എപ്പോഴും ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയാണ്. ഓരോ ക്രൈസ്തവനും യുദ്ധം ചെയ്യേണ്ടത് സ്വന്തം വിശുദ്ധക്കുവേണ്ടിയാണ്. പാപത്തെയും മരണത്തെയും കുരിശുമരണം കൊണ്ട് തോൽപ്പിച്ചവനായ ക്രിസ്തുവിൽ നമുക്ക് വിശ്വാസം അർപ്പിക്കാം”- ഫാ. ജുവാൻ പറഞ്ഞു. നാം ദൈവത്തിന്റെ മക്കളാണെന്നും ദൈവത്തിൽ എത്തിച്ചേരുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം ആത്മാവിനെ ശക്തിപ്പെടുത്താൻ ഓരോ ക്രൈസ്തവനും ശ്രമിക്കണം. അതിനായി പ്രാർത്ഥനകളും കൂദാശകളും നാം ഉപയോഗപ്പെടുത്തണമെന്നും ഫാ. ജുവാൻ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.