വിശുദ്ധ കുർബാന കേന്ദ്രപ്രമേയമായ ചലച്ചിത്രത്തിന് അമേരിക്കൻ തീയേറ്ററുകളിൽ വൻവിജയം

ദിവ്യബലിയുടെ ശക്തിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഫിലിം ‘അലൈവ്’-ന് അമേരിക്കൻ തിയേറ്ററുകളിൽ വൻവിജയം. ഏപ്രിൽ 25-നാണ് ഈ ചിത്രം അമേരിക്കൻ തീയേറ്ററുകളിൽ റിലീസ് ചെയ്തത്.

പരിശുദ്ധ കുർബാനയുടെ ശക്തിയെ വിളിച്ചറിയിക്കുന്ന യഥാർത്ഥ ജീവിതസാക്ഷ്യങ്ങളാണ് ഈ സ്പാനിഷ് ഡോക്യുമെന്ററിയിൽ പറയുന്നത്. ജോർജ് പരേജ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ജെയിം പിനേഡയാണ്. ഹകുന ഫിലിംസ് നിർമ്മിച്ച ഈ ചിത്രം അന്തർദ്ദേശീയമായി വിതരണം ചെയ്തത് ബോസ്കോ ഫിലിംസാണ്.

“ആളുകളെ സഹായിക്കാനും അവർക്ക് പ്രതീക്ഷ നൽകാനും അവരുടെ ഹൃദയങ്ങളെ സ്പർശിക്കാനുമാണ് ഈ സിനിമ നിർമ്മിച്ചത്” – ചിത്രത്തിന്റെ സംവിധായകൻ ജോര്‍ജ് പരേജ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.