ദക്ഷിണ കൊറിയയിൽ നിന്നുള്ള 81 രക്തസാക്ഷികൾ വിശുദ്ധ പദവിയിലേക്ക് 

2022 ജൂൺ ഏഴിന് കൊറിയൻ യുദ്ധത്തിൽ രക്തസാക്ഷികളായ 81 പേരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന അന്വേഷണത്തിന്റെ സമാപനം കൊറിയയിലെ കത്തോലിക്കാ ബിഷപ്പ്‌സ് കോൺഫറൻസ് പ്രഖ്യാപിച്ചു. ഇനി വത്തിക്കാനിൽ നിന്നുള്ള അന്വേഷണമാണ് പൂർത്തിയാകേണ്ടത്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ കമ്മ്യൂണിസ്റ്റുകൾ കൊലപ്പെടുത്തിയതാണ് ഇവരെ.

ഈ രക്തസാക്ഷികളെ ‘ആധുനികവും സമകാലികവുമായ വിശ്വാസത്തിന്റെ സാക്ഷികൾ’ എന്നാണ് ബിഷപ്പുമാർ വിളിച്ചത്. 81 കത്തോലിക്കരിൽ വൈദികരും സന്യസ്തരും അത്മായരും ഉൾപ്പെടുന്നു. രക്തസാക്ഷികളുടെ പട്ടികയിൽ പ്യോങ്‌യാങ്ങിലെ ബിഷപ്പ് ഫ്രാൻസിസ് ഹോങ് യോങ്-ഹോയും അമേരിക്കൻ മേരിക്‌നോൾ മിഷനറി മോൺസിഞ്ഞോർ പാട്രിക് ജെയിംസ് ബൈറും ഉണ്ട്.

ഈ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന്റെ അടുത്ത ഘട്ടം അവരുടെ ഡേറ്റാകൾ റോമിലേക്ക് കൊണ്ടുവരികയും വത്തിക്കാൻ കൂടുതൽ അന്വേഷിക്കുകയും ചെയ്യുക എന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.