സി. വിൽഹെൽമിന ലങ്കാസ്റ്ററുടെ ഭൗതികദേഹം ഇനി ചില്ലു പേടകത്തിൽ

ബെനഡിക്റ്റൈൻ സിസ്റ്റേഴ്സ് ഓഫ് മേരി, ക്വീൻ ഓഫ് അപ്പോസ്‌ലെസ് (OSB) സ്ഥാപകയായ സി. വിൽഹെൽമിന ലങ്കാസ്റ്ററുടെ ഭൗതീക ശരീരം ചില്ലു പേടകത്തിലേക്ക് മാറ്റി. അഴുകാത്ത നിലയിൽ കണ്ടെത്തിയ ഈ സന്യാസിനിയുടെ ഭൗതികദേഹം കാണാൻ നിരവധി തീർത്ഥാടകരാണ് എത്തിക്കൊണ്ടിരുന്നത്. മേയ് 29 ന് ആഘോഷമായ ജപമാല പ്രദക്ഷിണത്തോടുകൂടിയാണ് മിസോറിയിലെ ഔവർ ലേഡി ഓഫ് എഫേസസ് ആശ്രമദേവാലയത്തിലേക്ക് ഭൗതീക ശരീരം മാറ്റി സ്ഥാപിച്ചത്.

മേയ് 18 നാണ് സി. വിൽഹെൽമിനയുടെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്തത്. പൊതു ദർശനത്തിനൊടുവിൽ മേയ് 29 ന് വൈകീട്ട് അഞ്ചു മണിയോടെ അപ്പോസ്തലന്മാരുടെ രാജ്ഞിയായ മേരിയുടെ ബെനഡിക്റ്റൈൻ സഹോദരിമാർ തങ്ങളുടെ സ്ഥാപകയായ വിൽഹെൽമിന ലങ്കാസ്റ്ററുടെ ഭൗതീക ശരീരം വഹിച്ചുകൊണ്ട് ദേവാലയത്തിലേക്ക് നീങ്ങി. ജപമാലപ്രാർത്ഥനയും സ്തോത്രഗീതങ്ങളും ആലപിച്ച് ആയിരക്കണക്കിന് തീർത്ഥാടകരും ഈ കർമ്മത്തിൽ പങ്കുചേർന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.