യേശുവിന്റെ തിരുഹൃദയത്തിന്റെ സ്നേഹം ഭൂമിയുടെ അതിർത്തികൾ വരെ പങ്കുവയ്ക്കുക: ഫ്രാൻസിസ് പാപ്പാ

യേശുവിന്റെ തിരുഹൃദയത്തെ സ്‌നേഹത്തിന്റെ സ്രോതസ്സായി കാണാനും ക്രിസ്തുവിന്റെ സ്‌നേഹം ഭൂമിയുടെ അതിർത്തികളോളം വ്യാപിപ്പിക്കാനും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ജൂൺ ഒന്നാം തീയതി വിശ്വാസികൾക്കു നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സ്രോതസ്സായ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ചിരിക്കുന്ന മാസമാണല്ലോ ജൂൺ മാസം. ഈ സ്നേഹത്തിലേക്ക് നിങ്ങളെത്തന്നെ തുറക്കുക. യേശുവിന്റെ ഹൃദയത്തിൽ നിന്ന് ഒഴുകുന്ന നന്മക്കും കരുണക്കും സാക്ഷ്യം വഹിച്ച് ഭൂമിയുടെ അതിർത്തികളിലേക്ക് ആ സ്നേഹം പങ്കുവച്ചു കൊടുക്കുക.

കത്തോലിക്കാ സഭയിൽ പരമ്പരാഗതമായി ജൂൺ മാസം മുഴുവനും യേശുവിന്റെ തിരുഹൃദയത്തിനായി പ്രത്യേകം സമർപ്പിക്കപ്പെട്ടിരിക്കുന്ന മാസമാണ്. പന്തക്കുസ്താ തിരുനാളിനു ശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ചക്കു ശേഷമുള്ള വെള്ളിയാഴ്ചയാണ് യേശുവിന്റെ തിരുഹൃദയത്തിന്റെ തിരുനാൾ സഭയിൽ ആഘോഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.