മരിയുപോളിലെ കാരിത്താസ് ഓഫീസിനു നേരെ ആക്രമണം; ഏഴു പേർ കൊല്ലപ്പെട്ടു

ഉക്രൈനിലെ മരിയുപോൾ നഗരത്തിലെ കാരിത്താസ് ഓഫീസിനു നേരെ ഷെല്ലാക്രമണം. ഏപ്രിൽ 11- നു നടന്ന ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു.

“മരിയുപോളിലെ കാരിത്താസ് ഓഫീസിനു നേരെ ഷെല്ലാക്രമണം നടക്കുമ്പോൾ ഓഫീസിൽ നിരവധി ആളുകൾ ഉണ്ടായിരുന്നു. ആക്രമണത്തിൽ രണ്ട് വനിതാ ജീവനക്കാരുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു” – കാരിത്താസ് സംഘടന ട്വിറ്ററിൽ കുറിച്ചു. ഉക്രൈനിലെ ലത്തീൻ കത്തോലിക്കാ ബിഷപ്പുമാരുടെ ചാരിറ്റബിൾ മിഷനായ കാരിത്താസ് – സ്പെസ് ആണ് ആക്രമണത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനവും അവർ അറിയിച്ചു.

തെക്കുകിഴക്കൻ ഉക്രൈനിലെ തുറമുഖ നഗരമാണ് മരിയുപോൾ. ഫെബ്രുവരി 24 -ന്, ഉക്രൈനിൽ റഷ്യൻ അധിനിവേശം തുടങ്ങിയ ദിവസം തന്നെ നഗരത്തിൽ റഷ്യൻ സൈന്യത്തിന്റെ ആക്രമണം നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.