എസ്.ഡി.പി. സന്യാസിനീ സമൂഹത്തിന്റെ അസിസ്റ്റന്റ് മദർ ജനറലായി മലയാളി സന്യാസിനി

എസ്.ഡി.പി. സന്യാസിനീ സമൂഹത്തിന്റെ അസിസ്റ്റന്റ് മദർ ജനറലായി സി. ഡെയ്‌സി കാച്ചപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. സി. ലില്ലിയാനയാണ് പുതിയ മദർ ജനറൽ. ഇറ്റലി, ബ്രസീൽ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റ് കൗൺസിലേഴ്‌സ്.

1984 -ൽ ആദ്യവ്രതം സ്വീകരിച്ച സിസ്റ്റർ ഡെയ്‌സി 20 വർഷമായി ഫിലിപ്പീൻസിൽ മിഷനറിയായി സേവനം ചെയ്തു. 2007 മുതൽ 2012 വരെ ഇന്ത്യയിൽ റീജണൽ സുപ്പീരിയറായിരുന്നു. 2012 – 19 കാലഘട്ടങ്ങളിൽ പ്രൊവിൻഷ്യൽ സുപ്പീരിയറും 2019 മുതൽ 2022 വരെ പ്രൊവിൻഷ്യൽ കൗൺസിലറും ആയി ശുശ്രൂഷ ചെയ്തു. ചേരാനെല്ലൂരിനടുത്ത് കൂടാലപ്പാട്‌ സ്വദേശിയാണ് സി. ഡെയ്‌സി.

പാവപ്പെട്ടവർക്ക് ആശ്രയമായി വാഴ്ത്തപ്പെട്ട സവീനയുടെ സാധുജന സഹോദരിമാർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.