
സ്കോട്ട്‌ലൻഡിൽ ദയാവധം നിയമവിധേയമാക്കാനുള്ള നിർദ്ദേശം പാർലമെന്റ് തള്ളി. ദീർഘനാളായി നടന്നുവന്ന ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണ് സ്കോട്ട്‌ലൻഡ് ഭരണകൂടം ഈ സുപ്രധാന തീരുമാനമെടുത്തത്.
ദയാവധം നിയമവിധേയമാക്കുന്നത് സമൂഹത്തിലെ ദുർബലവിഭാഗങ്ങളെയും രോഗികളെയും കൂടുതൽ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം അംഗങ്ങളും ഈ നീക്കത്തെ എതിർത്തത്. ഓരോ വ്യക്തിയുടെയും ജീവൻ സംരക്ഷിക്കപ്പെടേണ്ടതാണെന്നും മരിക്കാനുള്ള സഹായം നൽകുന്നതിനേക്കാൾ ഉപരിയായി രോഗികൾക്ക് മികച്ച പരിചരണവും സ്നേഹവുമാണ് നൽകേണ്ടതെന്നും സഭാ നേതൃത്വവും മനുഷ്യാവകാശ പ്രവർത്തകരും വാദിച്ചു.
കത്തോലിക്കാ സഭ ഉൾപ്പെടെയുള്ള വിവിധ ക്രൈസ്തവ സഭകൾ ഈ നിയമനിർമ്മാണത്തിനെതിരെ ശക്തമായി രംഗത്തുണ്ടായിരുന്നു. ദയാവധം എന്നത് ‘കൊലപാതകത്തിന്റെ മറ്റൊരു രൂപമാണെന്നും’ അത് വൈദ്യശാസ്ത്രത്തിന്റെ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്നും സഭ വ്യക്തമാക്കി. സ്കോട്ട്‌ലൻഡിലെ ഈ തീരുമാനം ലോകമെമ്പാടുമുള്ള ജീവന്റെ സംരക്ഷകർക്ക് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്.




