വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന്

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ ഭാഗമായി ഭാരത ലിസ്യുവായ ഭരണങ്ങാനം ഇന്ന് വിശ്വാസ സാഗരമാകും. രാവിലെ 10.30 – ന് ഇടവക ദൈവാലയത്തിൽ സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.

പുലർച്ചെ 4.30 മുതൽ രാത്രി 9.30 വരെ തീർഥാടന കേന്ദ്രത്തിൽ തുടർച്ചയായി വിശുദ്ധ കുർബാന ഉണ്ടാകും. പന്ത്രണ്ടു മണിക്ക് പ്രദക്ഷിണം ഉണ്ടായിരിക്കും. വി. അൽഫോൻസാമ്മയുടെ കബറിടത്തിലെത്തുന്നവർക്ക് രാവിലെ ഏഴു മുതൽ നേർച്ചയപ്പം വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.