തേവർകാട് തിരുഹൃദയ ദൈവാലയത്തിൽ മരിയൻ സായാഹ്നം ആഘോഷിച്ചു

തേവർകാട് തിരുഹൃദയ ദൈവാലയത്തിൽ ജപമാല മാസ സമാപനം നടത്തപ്പെട്ടു. ആഘോഷമായ ജപമാല പ്രാർത്ഥനയ്ക്ക് ശേഷം ഒ.എസ്.ജെ. സഭാംഗമായ ഫാ.ബെനഡിക്ട് വി.കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ശേഷം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണങ്ങളെ മതബോധന വിഭാഗത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ ദൃശ്യാവിഷ്കരിച്ചു.

ഇസബെല്ല കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ ഷീന, ഇടവക മതബോധന ഹെഡ്മിസ്ട്രസ് മിനി ജൂഡ്സൺ, കേന്ദ്രസമിതി ലീഡർ സെബാസ്റ്റ്യൻ മണലിപ്പറമ്പിൽ, കെഎൽഎം സംസ്ഥാന പ്രസിഡണ്ട് ബാബു തണ്ണിക്കോട്ട് എന്നിവർ സംസാരിച്ചു. മാതാവിനെപ്പറ്റി എഴുതപ്പെട്ട ഗ്രന്ഥങ്ങളുടെ വിപുലമായ പ്രദർശനവും, അനന്തകോടി ജപങ്ങളുടെ ചൈതന്യം വലയം ചെയ്ത ആയിരത്തോളം ജപമാലകളുടെ പ്രദർശനവും ഉണ്ടായിരുന്നു. പോണേക്കര സെൻ്റ് സേവ്യേഴ്സ് ഇടവകാംഗമായ മാത്യു ഹിലാരിയുടേതാണ് ജപമാലകളുടെ ഈ വൻശേഖരം. ഇടവകാംഗങ്ങൾ ഒരുമിച്ചൊരുക്കിയ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.