സമാധാനത്തിനായി പ്രാർത്ഥിച്ച് റഷ്യയിലെ കത്തോലിക്കാ ബിഷപ്പുമാർ

റഷ്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ (കെക്കർ) 56-ാമത് പ്ലീനറി അസംബ്ലിയിൽ സമാധാനത്തിനായി പ്രാർത്ഥിച്ച് ബിഷപ്പുമാർ. പ്ലീനറി അസംബ്ലി മോസ്‌കോയിലെ ആർച്ച് ബിഷപ്പിന്റെ അധ്യക്ഷതയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിലെ സെമിനാരിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്നു.

ഉപവാസത്തോടും കാരുണ്യപ്രവൃത്തികളോടും പ്രാർത്ഥനക്കും ഒപ്പം എല്ലാ മനുഷ്യരാശിക്കും, പ്രത്യേകിച്ച് യുക്രെയ്‌നിലെയും റഷ്യയിലെയും ജനങ്ങൾക്ക് സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് ബിഷപ്പുമാർ വിശ്വാസികളോട് ആഹ്വാനം ചെയ്തു. റഷ്യയിലെ കത്തോലിക്കാ സഭ, കുട്ടികളും യുവജനങ്ങളും മുതിർന്നവരും  എല്ലാത്തരം ബലപ്രയോഗങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും കൂടുതൽ മുക്തമാണെന്ന് ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ ബിഷപ്പുമാർ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.