അട്ടിമറിക്ക് സഹായിച്ചുവെന്ന് വ്യാജ ആരോപണം: റഷ്യൻ സൈന്യം രണ്ട് ഉക്രേനിയൻ വൈദികരെ അറസ്റ്റ് ചെയ്തു

തീരദേശ നഗരമായ ഉക്രൈനിലെ ബെർഡിയാൻസ്ക് പിടിച്ചടക്കിയ റഷ്യൻ നാഷണൽ ഗാർഡ് ഉക്രേനിയൻ ഗ്രീക്ക്-കത്തോലിക്കാ സഭയിലെ രണ്ട് വൈദികരെ പിടികൂടി. ഈ വൈദികർ അട്ടിമറി നടത്തുന്നതിനായി സഹായിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. റിഡംപ്റ്ററിസ്റ്റ് വൈദികരായ ഫാ. ഇവാൻ ലെവിസ്റ്റ്കിയും ഒരു ഇടവക കെട്ടിടത്തിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഉക്രേനിയൻ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളും കൈവശം വച്ചതിന് വികാരിയായ ഫാ. ബോധൻ ഗെലെറ്റയ്‌ക്കുമെതിരെയാണ് കേസെടുത്തത്.

ഡൊനെറ്റ്സ്ക് ആർച്ചുബിഷപ്പിന്റെ എക്സാർക്കേറ്റ് ആരോപണങ്ങൾ നിഷേധിച്ചു. ഈ രണ്ട് വൈദികരെയും അടിസ്ഥാനരഹിതവും നിയമവിരുദ്ധവുമായിട്ടാണ് അറസ്റ്റ് ചെയ്തതെന്നും വൈദികരെ ഉടൻ മോചിപ്പിക്കണമെന്നും എക്സാർക്കേറ്റ് ആവശ്യപ്പെട്ടു. “ഉക്രൈനിലെ ഈ പ്രദേശത്ത് യുദ്ധത്തിന്റെ തുടക്കം മുതൽ റഷ്യൻ സൈന്യത്തിന്റെ വലിയ തോതിലുള്ള ആധിപത്യമുണ്ട്. അറസ്റ്റ് ചെയ്യപ്പെടുന്ന ദിവസം വരെ, രണ്ട് പുരോഹിതന്മാരുടെയും പ്രവർത്തനങ്ങൾ അവരുടെ അജപാലന ചുമതലകളുടെ പരിധിക്കപ്പുറമല്ല. പള്ളിയിലും അതിനടുത്തുള്ള റെക്ടറിയിലും ഇടവകയുടെ പരിസരത്തും റെയ്ഡ് നടന്ന സമയത്തിന് മുൻപ് തന്നെ വൈദികർ അറസ്റ്റിലായിരുന്നു” – നവംബർ 25- ലെ പ്രസ്താവനയിൽ പറയുന്നു.

“ആ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയതായി ആരോപിക്കപ്പെടുന്ന ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഉത്തരവാദിത്വം അവർക്ക് ഏറ്റെടുക്കാൻ കഴിയില്ല. ഇത് വ്യക്തമായ അപവാദവും തെറ്റായ ആരോപണവുമാണ്. മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന തത്വങ്ങളോടുള്ള പൂർണ്ണമായ അവഗണനയാണിത്” – പ്രസ്താവനയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.