ഇറാഖിലേക്ക് മടങ്ങിയെത്തിയവർ തങ്ങളുടെ സുരക്ഷയിൽ ആശങ്കകൾ നേരിടുന്നുവെന്ന് റിപ്പോർട്ട്

ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥാനഭ്രംശത്തെ തുടർന്ന് ഇറാഖിലെ ക്രൈസ്തവരും മടങ്ങിയെത്തിയവരും സുരക്ഷാ ആശങ്കകൾ നേരിടുന്നുവെന്ന് റിപ്പോർട്ട്. ഇന്റർനാഷണൽ ഓഫീസ് ഓഫ് മൈഗ്രേഷൻ (IOM) ന്റെ പുതിയ റിപ്പോർട്ട് അനുസരിച്ചാണ് ഈ വെളിപ്പെടുത്തൽ. രാജ്യത്തേക്ക് മടങ്ങുന്നവർക്ക് സുരക്ഷ, സഞ്ചാരസ്വാതന്ത്ര്യം എന്നിവ ആവശ്യമാണ്. മടങ്ങിയെത്തിയവരിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്നത് ജില്ലാതലത്തിൽ മൊസൂളിലാണ്.

കുടിയിറക്കപ്പെട്ട ഇറാഖികളുടെ പുനരധിവാസത്തിന് സായുധസംഘങ്ങളും സുരക്ഷാസേനയും തമ്മിലുള്ള സംഘർഷങ്ങൾ വെല്ലുവിളി ഉയർത്തുന്നതായി ഐ.ഒ.എം റിപ്പോർട്ട് ചെയ്യുന്നു. മടങ്ങിയെത്തിയവരിൽ പകുതിയോളം (48 %) പേർ ഇസ്ലാമിക് സ്റ്റേറ്റിന്റെയോ, പിളർപ്പ് ഗ്രൂപ്പുകളുടെയോ ആക്രമണങ്ങൾ ഉണ്ടാകാനിടയുള്ള ആശങ്കാജനകമായ പ്രദേശത്താണ് താമസിക്കുന്നത്. സായുധസംഘങ്ങളും സുരക്ഷാസേനയും തമ്മിലുള്ള സംഘർഷങ്ങളും കമ്മ്യൂണിറ്റി സംഘർഷങ്ങളും ഈ പ്രദേശത്തെ അരക്ഷിതാവസ്ഥ വർദ്ധിക്കുന്നതിന് കാരണമാകുന്നു.

ഉപജീവന മാർഗ്ഗം, സാമൂഹികബന്ധങ്ങൾ, സുരക്ഷിതത്വം, സഞ്ചാരസ്വാതന്ത്ര്യം എന്നിവക്കൊക്കെ വലിയ നിയന്ത്രണങ്ങളാണ് ഇറാഖിൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.