ആത്മവിമർശനത്തിലൂടെ സ്വയം നവീകരിക്കണം: മാർ ജോർജ്‌ ആലഞ്ചേരി

സഭാസംവിധാനങ്ങളും സംഘടനകളും വൈദികരും സന്യസ്തരും, ആത്മവിമർശനത്തിലൂടെ സ്വയം നവീകരിക്കപ്പെടണമെന്ന് കർദ്ദിനാൾ മാർ ജോർജ്‌ ആലഞ്ചേരി. കേരള സഭാനവീകരണ കാലത്തിന്റെ ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

പാലാരിവട്ടം പി.ഓ.സി-യിലായിരുന്നു മൂന്നു വർഷം നീണ്ടുനിൽക്കുന്ന കേരള സഭാനവീകരണ കാലത്തിന്റെ ഉദ്ഘാടനം. “സഭാസംവിധാനങ്ങളും സംഘടനകളും മെത്രാന്മാരും വൈദികരും സന്യസ്തരും കുടുംബങ്ങളും ആത്മവിമർശനത്തോടെ സ്വയം നവീകരിക്കപ്പെടാൻ അതിയായി ആഗ്രഹിക്കണം. അതിനായി പ്രാർത്ഥനയോടെ പ്രവർത്തിക്കണം. തിരുത്തപ്പെടേണ്ട മേഖലകളെ പ്രത്യേകം കണ്ടെത്തി പരിഹരിച്ച് സുതാര്യവും നിർമ്മലവുമായ സഭാസമൂഹത്തെ കൂടുതൽ ശോഭയോടെ നിലനിർത്താൻ പരിശ്രമിക്കുകയും വേണം” – കർദ്ദിനാൾ പറഞ്ഞു.

മാർ ജോർജ്‌ ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്കു ശേഷമായിരുന്നു ഉദ്ഘാടന ചടങ്ങ്. ദിവ്യബലിയിൽ ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനസന്ദേശം നൽകി. ബിഷപ്പ് ജോസഫ് മാർ തോമസ് നന്ദി രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.