ജോണ്‍ പോള്‍ അനുസ്മരണം ഇന്ന്

അന്തരിച്ച തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍പോളിന്റെ അനുസ്മരണ സമ്മേളനം ഇന്ന് വൈകുന്നേരം 4.30- ന്  പാലാരിവട്ടം പി.ഓ.സിയില്‍ നടക്കും. കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്.

സാനു മാസ്റ്റര്‍, സെബാസ്റ്റ്യന്‍ പോള്‍, സാബു ചെറിയാൻ, ഔസേപ്പച്ചന്‍, സിദ്ധിക്ക്, സന്തോഷ് ജോര്‍ജ് കുളങ്ങര, വി ബി കെ മേനോന്‍, എം കെ ജോസഫ് ഐ എ എസ്, ഫാ റോബി കണ്ണചിറ സി എം ഐ, സി. വിനീത, അല്‍ഫോസ് ജോസഫ്, ഫാ തോമസ് പുതുശ്ശേരി സി എം ഐ, ജോളി ജോസഫ്, ഷാജൂണ്‍ കാര്യാല്‍, ഫാ. ജേക്കബ് പാലയ്ക്കപ്പള്ളി, തോമസ് ജേക്കബ്, പ്രൊഫ. കവിയൂര്‍ ശിവപ്രസാദ്, ബിജിബാല്‍ തുടങ്ങി സാംസ്‌കാരിക സാമൂഹ്യ കലാ രംഗത്തു നിന്നും നിരവധി പേര്‍  പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.