തിന്മക്കുള്ള മറുമരുന്നാണ് ഓർമ്മകൾ: ഫ്രാൻസിസ് പാപ്പാ

സമൂഹത്തിൽ തിന്മകൾ വർദ്ധിക്കുകയാണെന്നും എന്നാൽ അതിന് പരിഹാരമുണ്ടെന്നും ഫ്രാൻസിസ് പാപ്പാ. മെയ് 30-ന് വത്തിക്കാനിൽ നടന്ന ജൂതസംഘടനയുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“യുദ്ധങ്ങളും മറ്റു പ്രശ്നങ്ങളും കാരണം ലോകമെമ്പാടുമുള്ള ആളുകൾ അരക്ഷിതാവസ്ഥയിലാണ്. സ്വാർത്ഥ താൽപര്യങ്ങളും അത്യാഗ്രഹവും ലോകസമാധാനത്തെ തകർക്കുകയാണ്. ഇത് മനുഷ്യാവകാശങ്ങൾക്കു തന്നെ ഭീഷണിയാണ്. തിന്മയുടെ ഈ വർദ്ധനക്കുള്ള മറുമരുന്ന് സ്മരണകളാണ്. അതും ഭൂതകാലത്തിന്റെയും യുദ്ധങ്ങളുടെയും എണ്ണമറ്റ ക്രൂരതകളുടെയും ഓർമ്മകൾ” – പാപ്പാ പറഞ്ഞു. ജൂതമത വിശ്വാസികളും കത്തോലിക്കരും പരസ്പരം ഐക്യപ്പെട്ട് ലോകസമാധാനത്തിനു വേണ്ടി പ്രയത്നിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

‘ബിനായി ബിരിത്ത് ഇന്റർനാഷണൽ’ എന്ന ജൂതസംഘടനയുടെ പ്രതിനിധി സംഘത്തോടാണ് പാപ്പാ സംസാരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.