സന്യാസ സമൂഹങ്ങൾ ആ പ്രദേശത്തെ ദീപസ്തംഭം പോലെയാണ്: ഫ്രാൻസിസ് മാർപാപ്പ

ഒരു പ്രദേശത്തുള്ള സന്യാസ സമൂഹത്തിന്റെ സാന്നിധ്യം അവിടെ ദീപസ്തംഭം പോലെയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. പ്രീമോൺട്രെയിലെ ആബിയുടെ സ്ഥാപനത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച് വത്തിക്കാനിൽ നടന്ന ഒരു സദസ്സിൽ വെച്ചാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“സന്യാസസമൂഹങ്ങൾ ചിലപ്പോൾ അവർ വിളിക്കപ്പെടുന്ന ജീവിതത്തോട് പൂർണ്ണമായി പ്രതികരിക്കുന്നില്ലാത്ത സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ട്. കുറവുകൾ ഉണ്ടായാൽ നല്ല രീതിയിൽ പുനരാരംഭിക്കേണ്ടത് ആവശ്യമാണ്.” – പാപ്പാ കൂട്ടിച്ചേർത്തു.

“സഹോദര സഹവർത്തിത്വത്തിന്റെ, സമൂഹ പ്രാർത്ഥനയുടെ, വ്യക്തിപരമായ പ്രാർത്ഥനയ്‌ക്ക് ഇടം നൽകുന്നതായിരിക്കണം ഒരു സന്യാസ സമൂഹം. ‘അപരിചിതരെ’ സഹോദരന്മാരാക്കാൻ ശ്രമിക്കുന്ന യഥാർത്ഥ മിഷനറി ചൈതന്യമായിരിക്കണം അതിന്റെ അടിസ്ഥാനം. ഒരു സന്യാസസമൂഹത്തിന്റെ സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾ അതിന്റെ അംഗങ്ങളെയും അവരുടെ രൂപീകരണത്തെയും അവരുടെ മിഷനെയും പിന്തുണയ്ക്കാൻ ഉള്ളതാണ്.” – പാപ്പാ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.