നിക്കരാഗ്വൻ സ്വേച്ഛാധിപത്യം വിലക്കേർപ്പെടുത്തിട്ടും നിരസിച്ച് വിശ്വാസികൾ; പ്രദക്ഷിണത്തിന് ആയിരങ്ങൾ

നിക്കരാഗ്വയിൽ സെപ്‌റ്റംബർ 19 -ന് വി. മിഖായേൽ മാലാഖയുടെ തിരുനാളിനോട് അനുബന്ധിച്ചു നടന്ന പ്രദക്ഷിണത്തിൽ പങ്കെടുത്തത് ആയിരങ്ങൾ. നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം ഈ പ്രദക്ഷിണത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിലക്കിനെ നിരസിച്ചാണ് വിശ്വാസികൾ മസായയിലെ ഇടവക ദൈവാലയത്തിൽ പ്രാർത്ഥനയ്ക്കായി എത്തിയത്.

വിശ്വാസികൾ പ്രാർത്ഥനയ്ക്കായി എത്തിയതിനെ തുടർന്ന് സ്വേച്ഛാധിപത്യ അധികാരി ഡാനിയൽ ഒർട്ടെഗയുടെ പോലീസ് കമ്മീഷണർ വിശ്വാസികൾക്ക് നേരെ ആക്രോശിച്ചു. എന്നിട്ടും ജനക്കൂട്ടം പിരിഞ്ഞുപോകാൻ തയ്യാറായില്ല. പോലീസ് കമ്മീഷണർ നിരവധി പോലീസ് ഉദ്യോഗസ്ഥരുമായി ദൈവാലയത്തിൽ പ്രവേശിച്ചു. നിരവധി പോലീസുദ്യോഗസ്ഥർ വിശ്വാസികളെ ദൈവാലയത്തിന് പുറത്ത് വെച്ച് ഉപദ്രവിക്കുകയും ചെയ്തു. സോഷ്യൽ നെറ്റ്‌വർക്കുകളിലും നിക്കരാഗ്വൻ പത്രമായ ലാ പ്രെൻസയും ഇതുസംബന്ധിച്ച വീഡിയോ പുറത്തു വിട്ടിട്ടുണ്ട്.

പൊതുസുരക്ഷാ കാരണങ്ങൾ വ്യാജമായി ആരോപിച്ച് നിക്കരാഗ്വൻ സ്വേച്ഛാധിപത്യം മസായയിലെ ദൈവാലയത്തിൽ നടക്കുന്ന ഈ പ്രദക്ഷിണങ്ങൾ നിരോധിക്കുകയായിരുന്നു. കത്തോലിക്കാ സഭയ്‌ക്കെതിരായ സ്വേച്ഛാധിപത്യത്തിന്റെ പീഡനം നിക്കരാഗ്വയിൽ മാസങ്ങളായി തുടർന്നുകൊണ്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.